Movie of this Week-Kathakali Documenatary - Bahrain Keraleeya Samajam

Wednesday, July 28, 2010

demo-image

Movie of this Week-Kathakali Documenatary


on Wednesday
28st July, 2010
@ Bahrain Keraleeya Samajam


kathakali+BKS



കോട്ടക്കല്‍ ശിവരാമനുശേഷം കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വവും സൗന്ദര്യവും സ്ഥാപിച്ചെടുത്ത നടന്‍ മാര്‍ഗി വിജയകുമാര്‍ തയ്യാറാക്കിയ കഥകളി എന്ന ഡോക്യുമെന്ററി ബുധനാഴ്ച രാത്രി എട്ടിന് സമാജത്തില്‍ പ്രദര്‍ശിപ്പിക്കും. കേരള വിനോദസഞ്ചാര വകുപ്പിനുവേണ്ടി തയ്യാറാക്കിയ ഈ ഡോക്യുമെന്റി ബികെഎസ് സിനിമാ ക്ലബ് ആഭിമുഖ്യത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെ ശിഷ്യനായ വിജയകുമാര്‍ കഥകളിയില്‍ പുരാണ കഥാപാത്രങ്ങളായ ദമയന്തി, പാഞ്ചാലി, മോഹിനി, കുന്തി തുടങ്ങിയവരെ അവതരിപ്പിച്ച് പ്രശസ്തിയാര്‍ജിച്ച കലാകാരനാണ്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങളില്‍ അദ്ദേഹം കഥകളി അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപരും തോന്നക്കല്‍ സ്വദേശിയാണ്.

Pages