അംമ്പസിഡാര്‍ സമാജത്തിലെ എംബസി കോണ്‍സുലര്‍ എക്റ്റന്‍ഷന്‍ സര്‍വീസ് (സെസ്) സന്ദര്‍ശിച്ചത്തിന്റെ പടങ്ങള്‍..
കേരളീയ സമാജത്തിലെ എംബസി കോണ്‍സുലര്‍ എക്റ്റന്‍ഷന്‍ സര്‍വീസ് (സെസ്) രണ്ടാം വര്‍ഷത്തിലേക്ക്. കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് അന്നത്തെ കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത 'സെസ്' 2000ലേറെ പേര്‍ പ്രയോജനപ്പെടുത്തി. 'സെസ്' കഴിഞ്ഞദിവസം അംബാസഡര്‍ േഡാ. ജോര്‍ജ് ജോസഫ് സന്ദര്‍ശിച്ച് ്രപവര്‍ത്തനം വിലയിരുത്തി.പാസ്‌പോര്‍ട്ട് പുതുക്കല്‍, നവജാതശിശുക്കള്‍ക്കുള്ള പാസ്‌പോര്‍ട്ട്, മേല്‍വിലാസത്തിലെ മാറ്റം, പുതുതായി പേരു ചേര്‍ക്കല്‍ എന്നിവയാണ് 'സെസി'ല്‍ ചെയ്തുകൊടുക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച 15 സ്ത്രീകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ ഒമ്പതുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. ജോലി സമയത്ത് എംബസിയില്‍ വരാന്‍ കഴിയാത്തവര്‍ക്ക് സമാജം കൗണ്ടര്‍ വഴി എംബസി സേവനങ്ങള്‍ ലഭ്യമാകും. എംബസിയുടെ ജനകീയ ഇടപെടലുകളുടെ ഏറ്റവും മികച്ച ഉദാഹരങ്ങളിലൊന്നാണ്, ഗള്‍ഫ് മേഖലയില്‍ തന്നെ ആദ്യമായി സഹകരണാടിസ്ഥാനത്തില്‍ തുടങ്ങിയ കോണ്‍സുലര്‍ എക്റ്റന്‍ഷന്‍ സര്‍വീസ്. എംബസി സേവനങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവപ്പുകളിലൊന്നാണിത്. ശമ്പളമില്ലാതെ അവധിയെടുത്തും ടാക്‌സി ചാര്‍ജ് കൊടുത്തും ഓവര്‍ടൈം ഉപേക്ഷിച്ചുമൊക്കെ എംബസിയിലെത്തിക്കൊണ്ടിരുന്ന നിരവധി സാധാരണക്കാര്‍ക്ക് സമാജം കൗണ്ടര്‍ വലിയ ആശ്വാസമാണ്. മൂന്ന് ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും മറ്റ് സേവനങ്ങള്‍ക്കും പരിമിതമായ ജീവനക്കാരാണ് എംബസിയിലുള്ളത്. ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ്, ഈ പരിമിതി മറികടക്കാന്‍ 'സെസി'ന് തുടക്കമിട്ടത്. 'സെസ്' സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കോ- ഓഡിനേറ്റര്‍ ടി.ജെ ഗിരീഷുമായി (39885506) ബന്ധപ്പെടാം.
Photo: BKS Photography Club
No comments:
Post a Comment