കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കേരളീയ സമാജം കഥ- നോവല്‍ ശില്പശാല നടത്തുന്നു. ജി.സി.സി രാജ്യങ്ങളിലെ 75ഓളം പേരെ പങ്കെടുപ്പിച്ച് സപ്തംബര്‍ 12, 13, 14 തീയതികളിലാണ് ശില്പശാലയെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.
എം മുകുന്ദനാണ് ക്യാമ്പ് ഡയറക്ടര്‍. ഡോ. കെ.എസ് ശ്രീകുമാര്‍, പുരുഷന് കടലുണ്ടി, പ്രഭാവര്‍മ എന്നിവരും പങ്കെടുക്കും. ശില്പശാലയില് രൂപപ്പെടുന്ന രചനകള്‍ പ്രസിദ്ധീകരിക്കും. പങ്കെടുക്കുന്നവര്‍ക്ക് അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റും നല്‍കും. കഥ-നോവല്‍ ശില്പശാലയാണെങ്കിലും കവിതയിലും എഴുത്തിന്റെ മറ്റ് മേഖലകളില്‍ താല്പര്യമുള്ളവര്ക്കും പങ്കെടുക്കാമെന്ന് രാധാകൃഷ്ണന് പറഞ്ഞു.
അക്കാദമികളുടെ സഹായത്തോടെ എംബസി നടത്തുന്ന രണ്ടാമത്തെ പരിപാടിയാണിത്. ബാലകലോല്സവത്തിന്റെ നൃത്തമല്‍സരത്തില്‍ സംഗീതനാടക അക്കാദമി തെരഞ്ഞെടുത്ത വിധികര്‍ത്താക്കളെ ലഭിച്ചു.പങ്കെടുക്കാന്‍ താല്പര്യമുള്ളവര് അവരുടെ പ്രകാശിത/അപ്രകാശിത രചനകള്‍ ഈ മാസം 31നകം സെക്രട്ടറി, ബഹ്റൈന്‍ കേരളീയ സമാജം, പി.ബി നമ്പര്‍: 757 എന്ന വിലാസത്തില്‍ അയക്കണം. 10 ദിനാറാണ് രജിസ്ട്രേഷന് ചാര്‍ജ്.
കൂടുതല്‍ വിവരങ്ങള്‍ സെക്രട്ടറി എന്‍.കെ വീരമണി (39621808), സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് (36045442) എന്നിവരില്‍ നിന്നറിയാം.ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്, ഗിരീഷ്കുമാര്‍, കെ.എസ്. സജുകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tuesday, July 6, 2010

സമാജം അക്കാദമിയുടെ സഹായത്തോടെ കഥ- നോവല്‍ ശില്പശാല നടത്തും
Tags
# സമാജം ഭരണ സമിതി 2010
# സാഹിത്യ വിഭാഗം
Share This
About ബഹറിന്‍ കേരളീയ സമാജം
Newer Article
സമാജം ബാലകലോല്‍സവം സമാപന സമ്മേളനം നാളെ തിലകന് ഉദ്ഘാടനം ചെയ്യും
Older Article
എം.ജി രാധാകൃഷ്ണന് ആദരാഞ്ജലികള്‍
സുഗന്ധി-ചരിത്രം മിത്ത് രാഷ്ട്രീയം"
ബഹറിന്‍ കേരളീയ സമാജംJun 14, 2015സമാജം സാഹിത്യ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം,ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി അടിക്കുറിപ്പ് മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം
ബഹറിന്‍ കേരളീയ സമാജംMay 27, 2014വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ബഹറിന്‍ കേരളീയ സമാജംJul 18, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment