ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ് ~ ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് - Bahrain Keraleeya Samajam

Breaking

Thursday, July 22, 2010

ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ് ~ ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ്


ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി ആരംഭിച്ച ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ്ബ് ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് നടത്തുന്നു. ഫോട്ടോഗ്രാഫി പരിശീലനക്ലാസ്സിന്റെ ഭാഗമാണ്‍ ഈ പഠനയാത്ര. ഈ വെള്ളിയാഴ്‌ച (23/07/2010) അതിരാവിലെ 4.40 ന് മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ്‌ കിംഗ്‌ടം പാര്‍ക്കില്‍ നിന്നാണ്‍ പഠനയാത്രയുടെ തുടക്കം. സൂര്യോദയത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ബഹറിന്റെ പശ്ചാത്തലത്തില്‍ ക്യാമറയില്‍ കൂട്ടായി പകര്‍ത്തുന്നത് ഒരു പുതിയ അനുഭവമാകും. മൊബൈല്‍ ക്യാമറയോ, പോയിന്റ്‌ ഷൂട്ട്‌ ക്യാമറയോ, ഡി.എസ്.എല്‍.ആര്‍. ക്യാമറയോ തുടങ്ങി ഏതെങ്കലും ഒരു ക്യാമറയുള്ള ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഈ പഠനയാത്രയില്‍ പങ്കെടുക്കാം. ഒപ്പം ട്രൈപോടും മറ്റു ഉപകരണങ്ങളും ഉണ്ടെങ്കില്‍ കൂടെ കരുതണം. സജി ആന്റെണി, മുഹമ്മദ് ത്വാക്കി, മാത്യൂസ് കെ.ഡി, ലിനേന്ദ്രന്‍ ആലക്കല്‍, തുടങ്ങിയവരാണ്‍ പഠനയാത്രയ്‌ക്ക് നേതൃത്വം നല്‍കുന്നത്. ബിജു എം. സതീഷ് കോഡിനേറ്ററായും ബാജി ഓടംവേലി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ 39884383 (മാത്യൂസ് കെ.ഡി) , ലിനേന്ദ്രന്‍ ആലക്കല്‍ (33863577) എന്നിവരില്‍ നിന്നും ലഭിക്കും.

ബാജി ഓടംവേലി - 39258308
കണ്‍‌വീനര്‍ - സാഹിത്യ വിഭാഗം

No comments:

Pages