.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ് ~ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് - Bahrain Keraleeya Samajam

Friday, July 23, 2010

demo-image

.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ് ~ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ്

IMG_2720-2
ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രാഫി ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് സമാജം ലൈഫ് മെമ്പേഴ്‌സ് ഫോറം കണ്‍വീനര്‍ ശ്രി. ഏം. പി. രഘു ഉദ്‌ഘാടനം ചെയ്യുന്നു.

ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി ആരംഭിച്ച ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ്ബ് ആദ്യ ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് നടത്തി. ഇന്നലെ (23/07/2010) അതിരാവിലെ 4.40 ന് മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ്‌ കിംഗ്‌ടം പാര്‍ക്കില്‍ നിന്നായിരുന്നു പഠനയാത്രയുടെ തുടക്കം. ഫോട്ടോഗ്രാഫി പരിശീലനക്ലാസ്സിന്റെ ഭാഗമായിരുന്നു ഈ പഠനയാത്ര.

സൂര്യോദയത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ബഹറിന്റെ പശ്ചാത്തലത്തില്‍ ക്യാമറയില്‍ കൂട്ടായി പകര്‍ത്തിയത് ഒരു പുതിയ അനുഭവമായി. മൊബൈല്‍ ക്യാമറ, പോയിന്റ്‌ ഷൂട്ട്‌ ക്യാമറ, ഡി.എസ്.എല്‍.ആര്‍. ക്യാമറ, തുടങ്ങി വിവിധ തരത്തിലുള്ള ക്യാമറകളുമായാണ്‍ പരിശീലനത്തിന്‍ ഫോട്ടോഗ്രാഫേഴ്‌സ് എത്തിയത്. സ്‌ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ പഠനയാത്രയില്‍ പങ്കെടുത്തു.

സമാജം ലൈഫ് മെമ്പേഴ്‌സ് ഫോറം കണ്‍‌വീനര്‍ ശ്രി. എം. പി രഘു ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സജി ആന്റെണി, മുഹമ്മദ് ത്വാക്കി, മാത്യൂസ് കെ.ഡി, ലിനു ഫോട്ടോഗ്രാഫി, തുടങ്ങിയവരാണ്‍ പഠനയാത്രയ്‌ക്ക് നേതൃത്വം നല്‍കിയത്. ബിജു എം. സതീഷ് കോഡിനേറ്ററായും ബാജി ഓടംവേലി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.

അടുത്ത പരിശീലനക്ലാസ് ആഗസ്‌റ്റ് ആറാം തീയതി വെള്ളിയാഴ്‌ച വൈകിട്ട് 6 മുതല്‍ 8.30 വരെ കേരളീയ സമാജത്തില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ 39884383 (മാത്യൂസ് കെ.ഡി) , ലിനു ഫോട്ടോഗ്രാഫി (33863577) എന്നിവരില്‍ നിന്നും ലഭിക്കും

ബാജി ഓടംവേലി - 39258308
കണ്‍‌വീനര്‍ - സാഹിത്യ വിഭാഗം

Pages