സുനില്‍ദേവിന്റെ കുടുംബത്തിന് സുഹൃത്തുക്കളുടെ 'സ്‌നേഹാഞ്ജലി' - Bahrain Keraleeya Samajam

Breaking

Wednesday, July 21, 2010

സുനില്‍ദേവിന്റെ കുടുംബത്തിന് സുഹൃത്തുക്കളുടെ 'സ്‌നേഹാഞ്ജലി'

കാറപകടത്തില്‍ മരിച്ച ഗായകന്‍ സുനില്‍ സഹദേവിന്റെ അനാഥ കുടുംബത്തെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ 'സ്‌നേഹാഞ്ജലി' ഒരുക്കുന്നു. ഈ മാസം 30ന് രാത്രി എട്ടിന് കേരളീയസമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് സംഗീത സായാഹ്‌നം അരങ്ങേറുക.
സമാജവും സുനിലിനൊപ്പം പാടിയിരുന്ന ഗായകരും ഓര്‍ക്കസ്ട്ര സംഘവും ചേര്‍ന്നാണ് സംഗീത സായാഹ്‌നം ഒരുക്കുന്നത്. കഴിഞ്ഞദിവസം സമാജത്തില്‍ ചേര്‍ന്ന യോഗം പരിപാടികള്‍ വിലയിരുത്തി. ജനറല്‍ സെക്രട്ടറി എന്‍. കെ വീരമണി, സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ്, 'നാദബ്രഹ്മം' കണ്‍വീനര്‍ ജോസ് ഫ്രാന്‍സിസ്, ഗോപി നമ്പ്യാര്‍, ഇല്ലത്ത് രമേശന്‍, ജോളി, ബിജു അഞ്ചല്‍, സുനിലിന്റെ സുഹൃത്തുക്കള്‍ പങ്കെടുത്തു.
ജുമാ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊജക്ട് എഞ്ചിനീയറായ സുനില്‍ ഈസാ ടൗണിലുണ്ടായ അപകടത്തെതുടര്‍ന്ന് കഴിഞ്ഞ പത്തിനാണ് മരിച്ചത്. 16 വര്‍ഷം മുമ്പ് ബഹ്‌റൈനിലെത്തിയ സുനില്‍ ഏഴുവര്‍ഷം മുമ്പുവരെ ബഹ്‌റൈനിലെ കലാവേദികളില്‍ സജീവസാന്നിധ്യമായിരുന്നു. 400ഓളം വേദികളില്‍ അദ്ദേഹം പാടി. 1995കാലത്ത് ഗായകരുടെയും കലാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രൂപവല്‍കരിച്ച ആലാപ് ഓര്‍ക്കസ്ട്ര'യുടെ മുഖ്യ ഗായകരില്‍ ഒരാളായിരുന്നു.

No comments:

Pages