നാടന്‍കലയുടെ വൈവിധ്യവുമായി സി.ജെ കുട്ടപ്പന്‍ എത്തുന്നു - Bahrain Keraleeya Samajam

Breaking

Wednesday, July 28, 2010

നാടന്‍കലയുടെ വൈവിധ്യവുമായി സി.ജെ കുട്ടപ്പന്‍ എത്തുന്നു

കേരളീയ സമാജം ഓണാഘോഷത്തിന്റെ മുഖ്യാതിഥികളിലൊരാളായി പ്രമുഖ നാടന്‍പാട്ടുകാരനും കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായ സി.ജെ കുട്ടപ്പന്‍ ആഗസ്റ്റ് ആദ്യം ബഹ്‌റൈനിലെത്തും. നാടന്‍കലാരൂപങ്ങളുടെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ കുട്ടപ്പനും സംഘവും അവതരിപ്പിക്കും.
അദ്ദേഹത്തിന്റെ നാടന്‍കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാകാരന്മാര്‍ക്ക് സംഘാടക സമിതിയുമായി (39617735, 33520996) ബന്ധപ്പെടാം.

കേരളീയ നാടന്‍കലയുടെ ആധുനികകാലത്തെ പ്രമുഖ ആവിഷ്‌കര്‍ത്താവും ഗവേഷകനുമാണ് സി.ജെ കുട്ടപ്പന്‍. കുറ്റിയറ്റുപോയിരുന്ന കേരളീയ നാടന്‍പാട്ടുകളെ ഹൃദയാവര്‍ജകമായി ചിട്ടപ്പെടുത്തുകയും അതുവഴി നാടന്‍ പാട്ടിന് പൊതുസംഗീതധാരയില്‍ ഇടം നല്‍കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. ഓണാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച ഘോഷയാത്രാ മല്‍സരത്തിന് 10 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഈ മാസം 31ന് സമാപിക്കും. തിരുവാതിര, അത്തപ്പൂ, പായസം മല്‍സരങ്ങളും നടക്കും. ഇതിനുപുറമേ 'സ്ത്രീ വേഷ' മല്‍സരം ഈ വര്‍ഷത്തെ പുതുമയാണ്. നിബന്ധനകള്‍ക്കുവിധേയമായി സ്ത്രീ വേഷം ധരിച്ചെത്തുന്ന പുരുഷന്മാരില്‍ നിന്നും ആണ്‍കുട്ടികളില്‍ നിന്നുമാണ് സമ്മാനാര്‍ഹരെ കണ്ടെത്തുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കും.
സംഘാടക സമിതി ഭാരവാഹികളായി ബാബു ബാലകൃഷ്ണന്‍ (ഓഫീസ്), വിനോദ് കാഞ്ഞങ്ങാട് (മല്‍സരം), മുരളീധര്‍ തമ്പാന്‍ (റിഹേഴ്‌സല്‍), അപ്‌സര കുമാര്‍ (റിസ്‌പ്ഷന്‍), സുരേഷ് അയ്യമ്പള്ളി (സ്‌റ്റേജ്) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ആഗസ്റ്റ് 12 മുതല്‍ 20 വയൊണ് ഓണാഘോഷം.

No comments:

Pages