ചിത്രകാരന്മാരുടെ യോഗം 23ന് - Bahrain Keraleeya Samajam

Breaking

Wednesday, July 21, 2010

ചിത്രകാരന്മാരുടെ യോഗം 23ന്

ബഹ്‌റൈന്‍ കേരളീയ സമാജം ചിത്രകലാ ക്ലബിന്റെ രൂപീകരണത്തോടനുബന്ധിച്ചുള്ള ചിത്രകാരന്മാരുടെ യോഗം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സമാജത്തില്‍ ചേരും. സമാജം അംഗങ്ങളായ ചിത്രകാരന്മാരോടൊപ്പം അംഗങ്ങളല്ലാത്ത ബഹ്‌റൈനിലെ എല്ലാ മലയാളി ചിത്രകാരന്മാര്‍ക്കും പങ്കെടുക്കാം.ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലാ ക്യാമ്പുകള്‍, പ്രതിമാസ ചിത്രപ്രദര്‍ശനങ്ങള്‍, കലയിലെ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്തുന്ന പ്രതിമാസ ക്ലാസുകള്‍, വനിതകള്‍ക്കുവേണ്ടി ഹോബി പെയിന്റിങ് ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.ബഹ്‌റൈനിലെ മുഴുവന്‍ മലയാളി ചിത്രകാരന്മാരും ചിത്രകാരികളും 23ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്: ബിജു എം സതീഷ് (36045442), ഹരീഷ് മേനോന്‍ (39897812).

No comments:

Pages