ബഹറിന്‍ കേരളീയ സമാജം സാഹിത്യവേദി നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം എഴുത്തുകാരന്റെ സര്‍ഗജീവിതത്തിലൂടെയുള്ള വായനയുടെ വേറിട്ട യാത്രയായി. ഓരോ വായനയിലും നവ്യമായ അനുഭവം തരുന്ന ക്യതിയാണ് ബഷീറിന്റെതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി ടി തോമസ് അഭിപ്രായപ്പെട്ടു. കഥപറച്ചിലിന്റെ ലാളിത്യവും അനുഭവ തീഷ്ണതയുമാണ് ബഷീര്‍ ക്യതികളെ ജനഹ്യദയങ്ങളില്‍ എത്തിച്ചതില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നല്ല വായനയുടെ കാലത്ത് എഴുതാന്‍ കഴിഞ്ഞുവെന്നത് ബഷീറിന്റെ തലമുറയിലെ എഴുത്തുകാര്‍ അനുഭവിച്ച സൗഭാഗ്യങ്ങളിലെന്നായിരുന്നുവെന്ന് അധ്യക്ഷത വഹിച്ച രാധാക്യഷ്ണന്‍ ഓഴൂര്‍ പറഞ്ഞു. നല്ല വായനയുടെ അഭാവം മൂലം ഇന്ന് പല നാല്ല ക്യതികളും വേണ്ടവിധം ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'ഭൂമിയുടെ അവകാശികള്‍ ' എന്ന ക്യതി ലത ഷാജു അവതരിപ്പിച്ചു. മൊയ്തീന്‍ പാലക്കല്‍ ം ഷീജ ജയന്‍, മിനേഷ് ആര്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Friday, July 23, 2010
വായനക്കാര്‍ ബഷീറിനെ വീണ്‌ടും വായിച്ചപ്പോള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment