'വികടയോഗി' വെള്ളിയാഴ്ച അരങ്ങില്‍ - Bahrain Keraleeya Samajam

Wednesday, July 21, 2010

demo-image

'വികടയോഗി' വെള്ളിയാഴ്ച അരങ്ങില്‍

1947 ആഗസ്റ്റ് 15ന് കേരളീയ സമാജം അവതരിപ്പിച്ച എന്‍.പി ചെല്ലപ്പന്‍നായരുടെ 'വികടയോഗി' 63 വര്‍ഷത്തിനുശേഷം ഈ മാസം 23ന് രാത്രി എട്ടിന് സമാജത്തില്‍ വീണ്ടും അരങ്ങേറും. സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയാണ് നാടകം അവതരിപ്പിക്കുന്നത്. 'വികടയോഗി'യുടെ അവതരണത്തിന് രൂപവത്കരിച്ച കൂട്ടായ്മയാണ് കേരളീയ സമാജത്തിന്റെ രൂപവത്കരണത്തിന് തുടക്കമിട്ടത്. 63 വര്‍ഷം മുമ്പ് എം.എന്‍ ബാഹുലേയന്റെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിച്ചത്. ചെറിയ അശ്രദ്ധകളില്‍ നിന്നുണ്ടാകുന്ന കുടുംബ കലഹങ്ങളാണ് നാടകത്തിന്റെ പ്രമേയം. പഴയ അവതരണ സങ്കേതം വലിയ മാറ്റങ്ങളില്ലാതെയാണ് അവതരിപ്പിക്കുന്നത്. ഹാര്‍മോണിയം, തബല, വയലിന്‍ എന്നിവ സ്‌റ്റേജില്‍ ലൈവായി ഉപയോഗിക്കും. പപ്പന്‍ ചിരന്തനയാണ് സംവിധാനം. ജയ രവികുമാര്‍, ഗീത ജനാര്‍ദ്ദനന്‍, വാണി അനില്‍കുമാര്‍, ജയശങ്കര്‍, മനോഹരന്‍ പാവറട്ടി, ബിനോയ്കുമാര്‍ പുളിങ്കുന്ന്, ഒ.വി കൃഷ്ണന്‍, സജി കുടശ്ശനാട്, ഹിര ജോസഫ്, സന്തോഷ് ബാബു, മിജോഷ് മൊറാഴ, വിനോദ് തോലേരി, നന്ദകുമാര്‍ എടപ്പാള്‍ എന്നിവരാണ് അഭിനയിക്കുന്നത്.

Pages