ബഹറിന്‍ കേരളീയ സമാജം ആരംഭിച്ച ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രതിമാസ ഫോട്ടോഗ്രാഫി പരിശീലന ക്ലാസ് നടത്തുന്നു. ഇതിന്റെ ആദ്യപരിശീലന ക്ലാസ്സ് ജൂലൈ 9 വെള്ളിയാഴ്‌ച വൈകിട്ട് 6 മണി മുതല്‍ നടക്കും. തുടര്‍ന്ന് എല്ലാമാസവും വിവിധ വിഷയങ്ങളില്‍ ക്ലാസുകളുണ്ടാവും. ആദ്യ ക്ലാസ്സില്‍ ഫോട്ടോഗ്രാഫിയിലെ തുടക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സമാജം പ്രസിഡ്ന്റ് ശ്രി. പി. വി. രാധാകൃഷ്‌ണപിള്ള അദ്ധ്യക്ഷത വഹിക്കും . സമാജം സെക്രട്ടറി എന്‍. കെ. വീരമണി, ബിജു എം. സതീഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. മുഹമ്മദ് ത്വാക്കി, സജി ആന്റെണി, മാത്യൂസ് കെ.ഡി, ലിനേന്ദ്രന്‍ ആലക്കല്‍, റെജി പുന്നോലി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളെടുക്കും. പരിശീലനം സൌജന്യമാണെന്നും എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ à! ��റിയിച്ചു.


No comments:
Post a Comment