സമാജം ഓണാഘോഷം ഓഗസ്‌റ്റ്‌ 12 മുതല്‍ - Bahrain Keraleeya Samajam

Breaking

Saturday, July 10, 2010

സമാജം ഓണാഘോഷം ഓഗസ്‌റ്റ്‌ 12 മുതല്‍



ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷത്തോടനുബന്ധിച്ച്‌ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഓഗസ്‌റ്റ്‌ 12 മുതല്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ ഓണാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ’ശ്രാവണം-2010എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക്‌ വൈവിധ്യങ്ങള്‍ ഏറെയുണ്ട്‌.

അത്തപ്പൂക്കളം, തിരുവാതിര, പായസമേള, ഘോഷയാത്ര എന്നീ ഇനങ്ങളിലാണ്‌ മല്‍സരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പായസമേള ഒഴികെയുള്ള മല്‍സരങ്ങള്‍ ഗ്രൂപ്പ്‌ അടിസ്‌ഥാനത്തിലായിരിക്കും. ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍, ടാബ്ലോകള്‍, നാടന്‍ കലാരൂപങ്ങള്‍, അലങ്കാരങ്ങള്‍, വേഷങ്ങള്‍ എന്നീ ഇനങ്ങള്‍ അവതരിപ്പിക്കാം. ടീമുകള്‍ക്കും സംഘടനകള്‍ക്കും സമാജം അംഗഭേദമെന്യേ മല്‍സര ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്‌. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകളും വ്യക്‌തികളും 20ന്‌ മുന്‍പ്‌ സമാജത്തില്‍ പേര്‌ റജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌. ഫോണ്‍:39617735.

No comments:

Pages