ബഹ്റൈന്‍ കേരളീയസമാജം ഒാണാഘോഷ പരിപാടികളുടെ സ്വാഗത സംഘം ഒാഫിസിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നിര്‍വഹിക്കുന്നു.
ബഹ്റൈന്‍ കേരളീയ സമാജം ഒാണാഘോഷം ‘ശ്രാവണം-”10 സ്വാഗതസംഘം ഒാഫിസിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചു. ഒാഗസ്റ്റ് 12ന് 7.30നു നടക്കുന്ന ഘോഷയാത്രാ മല്‍സരങ്ങളോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമാകും. അത്തപ്പൂക്കളം, തിരുവാതിരകളി, പാചകം എന്നിങ്ങനെയുള്ള മല്‍സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, അനുഷ്ഠാന കലകള്‍, വാദ്യമേളങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഒരു സംഘടനയ്ക്ക് ഒരു ടീമിനെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ കഴിയൂ. റജിസ്ട്രേഷന്‍ ഇൌ മാസം 25 വരെ. അപേക്ഷാഫോം സമാജം ഒാഫിസില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്കു ഫോണ്‍: 39617735.
No comments:
Post a Comment