നോവല്‍, ചെറുകഥ ക്യാമ്പ് - Bahrain Keraleeya Samajam

Breaking

Thursday, July 22, 2010

നോവല്‍, ചെറുകഥ ക്യാമ്പ്

ബഹറിന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചു കൊണ്ട് ഗള്‍ഫ്‌ മേഖലയിലെ എഴുത്തുക്കര്‍ക്കായി നോവല്‍, ചെറുകഥ ക്യാമ്പ് സംഘടിപ്പിക്കുന്നു . ആദ്യമായാണ് സാഹിത്യത്തെക്കുറിച്ച് ഇന്ത്യക്ക് പുറത്ത് ഇത്തരത്തിലുള്ള ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത് .

ഈദ് ഉല്‍ ഫിതര്‍ അവധിയോടനുബന്ധിച്ചു സെപ്റ്റംബര്‍ 11 ,12 , 13 തീയതികളില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ആണ് ക്യാമ്പ് . കഥ, നോവല്‍ എന്നിവയ്ക്ക് മുന്‍‌തൂക്കം നല്‍കുന്ന ക്യാമ്പ് ആണെങ്കില്‍ കൂടി എല്ലാ മേഖലകളിലും ഉള്ള സാഹിത്യകാരന്മാര്‍ക്കും പങ്കെടുക്കാം. പ്രശസ്തസാഹിത്യകാരന്‍ എം മുകുന്ദന്‍, സാഹിത്യ നിരൂപകന്‍ കെ. എസ്‌ . രവികുമാര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. സാഹിത്യ അക്കാദമിയെ പ്രതിനിധീരിച്ചു സെക്രടറി ശ്രീ. പുരുഷന്‍ കടലുണ്ടി, വൈസ് പ്രസിഡണ്ട്‌ പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പെടെ ഉള്ള പ്രമുഖര്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ സ്വന്തം സൃഷ്ടികള്‍ ജൂലൈ 31നകം സെക്രട്ടറി, ബഹറിന്‍ കേരളീയ സമാജം, പി ബി നമ്പര്‍ 757 , മനാമ , കിങ്ങ്ഡം ഓഫ് ബഹറിന്‍ എന്ന വിലാസത്തിലോ bksamajam@gmail.com എന്ന മെയിലിലോ അയച്ചു തരണം. തെരഞ്ഞെടുത്ത 75 സാഹിത്യകാരെയാണ് ക്യാമ്പിനു പങ്കെടുപ്പിക്കുന്നത് .10 ബഹറിന്‍ ദിനാറാണ് റെജിസ്ട്രേഷന്‍ ഫീസ്‌. കൂടുതല്‍ വിവരങ്ങള്‍ സെക്രട്ടറി എന്‍.കെ വീരമണി (39621808), സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് (36045442) എന്നിവരില്‍ നിന്നറിയാം.


Download Application Form

No comments:

Pages