ബഹ്‌റൈനിലെ മലയാളി പ്രവാസി സമൂഹത്തിന് ഗൃഹാതുര സ്മരണകളുടെ ഓണക്കാഴ്ചകളൊരുക്കിയ ബഹ്‌റൈന്‍ കേരളീയ സമാജം ഓണഘോഷം 'ശ്രാവണം 2010'ന് വെള്ളിയാഴ്ച തിരിശ്ശീല വീഴും. വൈകിട്ട് 4.30ന് പായസ മത്സരത്തോടെയാണ് പരിപാടികള്‍ തുടക്കം. രാത്രി ഏഴിന് സമാപന സമ്മേളനത്തില്‍ ഓണാഘോഷാമത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സ്റ്റാര്‍ സിംഗര്‍ അവതരിപ്പിക്കുന്ന ഗാനമേള. അരുണ്‍ ഗോപന്‍, പ്രീതി വാര്യര്‍, അഞ്ജു ജോസഫ്, സുധീഷ് കുമാര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യം. ഓണ സദ്യ സെപ്തംബര്‍ മൂന്നിന് നടക്കും. ആറന്‍മുള്ള വള്ളപാട്ടോടുകൂടിയതാണ് ഇത്തവണത്തെ ഓണ സദ്യ. ആറന്‍മുള്ള പള്ളിയോടത്തില്‍ വഞ്ചിപ്പാട്ടു പാടി പരിചയമുള്ള എട്ടുപേരുടെ കൂട്ടായ്മ വള്ളപാട്ടിന് നേതൃത്വം നല്‍കും. കഴിഞ്ഞ 12ന് ഘോഷയാത്രയോയൊണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. വന്‍ ജനാവലിയാണ് പരിപാടികള്‍ക്കെത്തുന്നത്. വ്യാഴാഴ്ച രാത്രി 8.30 മുതല്‍ സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന സംഘഗാനം, പുരുഷന്മാരുടെ സ്ത്രീവേഷ മത്സരം, പ്രേമന്‍ ചാലക്കുടി സംവിധാനം ചെയ്ത കര്‍ഷകനൃത്തം, സിന്‍സി ആന്‍ഡ് സംഘത്തിന്റെ സംഘനൃത്തം, ഭരതശ്രീ രാധാകൃഷ്ണന്‍ സംവധാനം ചെയ്ത ആവണിക്കിനാവുകള്‍ എന്ന സംഗീത നൃത്തശില്‍പ, ദിനേശ് കുറ്റിയില്‍ സംവിധാനം ചെയ്ത നാടകം 'പുറത്തൊരാള്‍ കാത്തിരിക്കുന്നു' എന്നിവ അരങ്ങേറി.
No comments:
Post a Comment