ശ്രാവണം 2010 സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2010 ത്തിന് മലയാളി കുടുംബങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ ഹ്യദയഹാരിയായ തുടക്കം.10 ദിവസത്തെ പരിപാടികള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് നടന്ന ഘോഷയാത്ര മത്സരത്തില്‍ നാടന്‍ പൂക്കാവടികളൊരുക്കി ആകര്‍ഷകമായി ചുവടുവച്ച സംസ്കാര ത്യശൂര്‍ ഒന്നാം സ്ഥാനം നേടി. പാലക്കാട് ആര്‍ട്സ് ആന്റ് കള്‍ചറന്‍ തിയറ്റര്‍ , കണ്ണുര്‍ പ്രവാസി അസോസിയേഷന്‍ എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പരമ്പരാഗതമായ കെട്ടുകാഴ്ചയായ എടുപ്പുകുതിരയെ അവതരിപ്പിച്ച മാവേലിക്കര അസോസിയേഷന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
വാദ്യം, താളമേളങ്ങള്‍, പറശ്ശിനിക്കടവ് മുത്തപ്പന്‍, പൂരക്കളി, തെയ്യം, കോമരം, കുറുബ ഭഗവതി, താലപ്പെലി തുടങ്ങിയ ആകര്‍ഷക ചമയങ്ങള്‍ ഘോഷയാത്രക്ക് മാറ്റുകൂട്ടി.
ത്യശൂരിന്റെ സാംസ്കാരികതനിമയോടെയായിരുന്നു സംസ്കാരയുടെ അവതരണം. പുലികളി, തിരുവാതിര, കൈകൊട്ടികളി തുടങ്ങി നിരവധി ചമയങ്ങള്‍ സാംസ്കാര ഒരുക്കിയിരുന്നു. കര്‍ഷകന്റെയും കാര്‍ഷിക ജീവിതത്തിന്റെയും അടയാളങ്ങളങ്ങളുമായിട്ടാണ് പാലക്കാട് ടീം എത്തിയത്. കണ്ണുര്‍ ടീം അവതരിപ്പിച്ച ബീഡിതെറുപ്പും തലപ്പൊലിയും ശ്രദ്ധേയമായി.
ആറ്റിങ്ങല്‍ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടുമായി ആറ്റിങ്ങല്‍ മണ്‌ഡലം പ്രവാസി അസോസിയേഷന്‍ എത്തി. തെയ്യം, പടയണി, വെളിച്ചപ്പാട്, ഓണപ്പൊട്ടന്‍, കാവടി എന്നിവയാണ് കേരളീയ സമാജത്തിന്റെ ഘോഷയാത്രയിലുണ്ടായിരുന്നത്. കൊമ്പനാനപ്പുറത്തെ എഴുന്നള്ളത്തും ശ്രദ്ധ പിടിച്ചുപറ്റി.
ഉത്ഘാടന സമ്മേളനത്തില്‍ ആക്റ്റിങ്ങ് പ്രസിഡന്റ് കെ എസ് സജുകുമാര്‍ അധ്യക്ഷത വഹിച്ചു. സി ജെ കുട്ടപ്പന്‍ , ഭാസ്കരപ്പൊതുവാള്‍, ജിജോയി, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, കണ്‍ വീനര്‍ മനേജ് മാത്യു എന്നിവര്‍ സംസാരിച്ചു. നീതു ജനാര്‍ദ്ദനന്‍ ചിട്ടപ്പെടുത്തിയ സംഗീത ശില്‍പ്പത്തോടെയാണ് ആദ്യദിന പരിപാടികള്‍ അവസാനിച്ചത്
ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9.30മുതല്‍ അത്തപ്പൂക്കള മത്സരം. 10.30 ന് സത്യന്‍ അന്തിക്കാടുമായുള്ള മുഖാമുഖം 'വീണ്ടും ചില സിനിമാക്കാര്യങ്ങള്‍'. വൈകീട്ട് ആറുമതല്‍ തിരുവാതിര മത്സരം, ഓണക്കിനാവുകള്‍ സംഗീത നൃത്തശില്‍പം എന്നിവ അരങ്ങേറും. 20 വരെ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. സെപ്തംബര്‍ മൂന്നിന് രാത്രി 7.30 മുതല്‍ നടക്കുന്ന ഓണസദ്യയോടെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.
ഘോഷയാത്ര മത്സരത്തില്‍ലെ ചില ദ്യശ്യങ്ങള്‍
No comments:
Post a Comment