ബഹ്‌റിന്‍ കേരളീയ സമാജം - സാഹിത്യ ശില്പശാല - Bahrain Keraleeya Samajam

Friday, August 20, 2010

demo-image

ബഹ്‌റിന്‍ കേരളീയ സമാജം - സാഹിത്യ ശില്പശാല

ബഹ്‌റിന്‍ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചുസെപ്തംബര്‍ 10 , 11 , 12 തീയതികളില്‍ നടത്തുന്ന സാഹിത്യ ശില്പശാലയുടെ മുന്നോടിയായി കഥാ-കാവ്യാ സന്ധ്യ സംഘടിപ്പിക്കുന്നു. അഗസ്ത്‌ 21 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് ബഹ്‌റിന്‍ കേരളീയ സമാജത്തില്‍ വെച്ചാണ് കഥ- കാവ്യ സന്ധ്യ നടത്തുന്നത്. കഥകളും കവിതകളും അവതരിപ്പിക്കപ്പെടും. സമാജം സാഹിത്യ വിഭാഗം ചുമതലക്കാരന്‍ ജയന്‍ എസ് നായര്‍ അധ്യക്ഷത നിര്‍വഹിക്കുന്ന യോഗത്തില്‍ 'ക്യാമ്പ് അനുഭവങ്ങള്‍' എന്ന വിഷയത്തില്‍ സുധി പുത്തന്‍വേലിക്കര സംസാരിക്കും. "ദുബായ് ഡാഫോഡില്‍സ്" കഥ പുരസ്‌കാരം കരസ്ഥമാക്കിയ രാജു ഇരിങ്ങല്‍ അവാര്‍ഡിനര്‍ഹമായ " നനഞ്ഞ് ഇല്ലാതാവുന്ന മഴ" എന്ന കഥ വായിക്കും. മിഷ നന്ദകുമാര്‍ കഥയും സിന്ധ്യ രാജന്‍, അസ്ലം അബ്ദുല്‍ മജീദ്‌, മനു ജോസ്, നിദേഷ് ഇടപ്പാള്‍, എം കെ നംബ്യാര്‍, ഷീജ വീരമണി തുടങ്ങിയവര്‍ കവിതകളും അവതരിപ്പിക്കും. സമാജം സെക്രടറി എന്‍ കെ വീരമണി, ആക്ടിംഗ് പ്രസിഡന്റ് അസീല്‍ അബ്ദുല്‍ റഹ്മാന്‍, കെ എസ് സജുകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.സാഹിത്യ ശില്പശാല ജനറല്‍ കണ്‍വീനര്‍ ഡി. സലിം ശില്പശാല പരിപാടികള്‍ വിശദീകരിക്കുന്നതാണ്‌. ബാജി ഓടംവേലി സ്വാഗതവും രാധാകൃഷ്ണന്‍ ഒഴുര്‍ നന്ദിയും രേഖപെടുത്തും.

Pages