'ശ്രാവണ'ത്തിന് ഇന്ന് കൊടിയേറ്റം - Bahrain Keraleeya Samajam

Thursday, August 12, 2010

demo-image

'ശ്രാവണ'ത്തിന് ഇന്ന് കൊടിയേറ്റം

കേരളീയ സമാജത്തിന്റെ ഓണാഘോഷം 'ശ്രാവണം 2010' ഇന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുമുമ്പ് വൈകീട്ട് 7.30ന് ഘോഷയാത്രാ മല്‍സരത്തില്‍ എട്ടു ടീമുകള്‍ പങ്കെടുക്കും. വിവിധ കേരളീയ നാടന്‍കലകളും ചമയങ്ങളും കെട്ടുകാഴ്ചകളും ഘോഷയാത്രയില്‍ അണിനിരക്കും. തുടര്‍ന്നു വിജയന്‍ കല്ലാച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അവതരണ ഗാനവും നീതു ജനാര്‍ദ്ദനന്‍ ഒരുക്കിയ ദൃശ്യാവിഷ്‌കാരവും. കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ തിരുവല്ല, മലയാളഭാഷാ പണ്ഡിതന്‍ ഭാസ്കര പൊതുവാള്‍, സ്കൂള്‍ ഓഫ് ഡ്രാമാ അധ്യാപകനും നടനുമായ ജിജോയി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
13നു രാവിലെ 9.30 മുതല്‍ അത്തപ്പൂക്കള മല്‍സരം, 10.30നു സത്യന്‍ അന്തിക്കാടുമായി അഭിമുഖം, വൈകിട്ട് 6നു തിരുവാതിരകളി മല്‍സരം, തുടര്‍ന്നു കുട്ടപ്പന്‍ തിരുവല്ലയും സംഘവും അവതരിപ്പിക്കുന്ന നാടോടിനൃത്തം, കുമ്മാട്ടി, നാടന്‍പാട്ടുകള്‍, വഞ്ചിപ്പാട്ട് എന്നിവ ഉണ്ടാകും. 14, 15 തീയതികളില്‍ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍, പുലികളി, ആദിവാസി നൃത്തം,തെയ്യം, കാളകളി തുടങ്ങിയ നാടന്‍പരിപാടികള്‍ അരങ്ങേറും.16നു ജിജോയി സംവിധാനം ചെയ്യുന്ന നാടകങ്ങള്‍ അരങ്ങേറും. 17, 18, 19 തീയതികളില്‍ ബഹ്റൈനിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളോടൊപ്പം ഭാസ്കരപ്പൊതുവാള്‍ നേതൃത്വം നല്‍കുന്ന നാടകങ്ങളും വിവിധ സ്കിറ്റുകളും ഉണ്ടാകും. 20നു വൈകിട്ട് ആറു മുതല്‍ പായസ മല്‍സരവും സമാപന സമ്മേളനവും. തുടര്‍ന്നു സ്റ്റാര്‍ സിങ്ങേഴ്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. അരുണ്‍ ഗോപന്‍, പ്രീതി വാര്യര്‍, അഞ്ജു ജോസഫ്, സുധീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും

1 comment:

ഓർമ്മക്കാട്‌/ memory forest said...

നാടന്‍പാട്ടുകള്‍, പുലികളി, ആദിവാസി നൃത്തം,തെയ്യം, കാളകളി തുടങ്ങിയ നാടന്‍പരിപാടികള്‍ അരങ്ങേറും..? ഒപ്പം പടയണി / പടയണികോലം
ഉണ്ടായിരുന്നു എന്നും പറയാമായിരുന്നു ?

Pages