ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 2010ലെ സാഹിത്യ പുരസ്‌ക്കാരത്തിന് ഡോ. സുകുമാര്‍ അഴീക്കോടിനെ തെരഞ്ഞെടുത്തതായി സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഒക്‌ടോബര്‍ 15ന് സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. എം മുകുന്ദന്‍, ഡോ. കെ.എസ് രവികുമാര്‍, സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മലയാള സാഹിത്യ രംഗത്തെ കുലപതിയായ ഡോ. സുകുമാര്‍ അഴീക്കോട് സാഹിത്യ ചിന്തയിലും ഭാരതീയ ദര്‍ശനത്തിലും അഗാതമായ പാണ്ഡിത്യവും നിശിതമായ ഉള്‍ക്കാഴ്ചയും പ്രകടിപ്പിക്കുന്ന നിരവധി കൃതികള്‍ മലയാളത്തിന് സംഭാവന ചെയ്തതായി സമിതി വിലയിരുത്തി. 'പ്രഭാഷണ കലയുടെ ഉയരങ്ങള്‍ താണ്ടിയ ഉജ്വല വാഗ്മിയും തലമുറകളെ പ്രചോദിപ്പിച്ച അധ്യാപകനുമായ അദ്ദേഹം അനുദിന സാമൂഹ്യ സാംസ്‌ക്കാരിക ചലനങ്ങളോട് തീക്ഷണമായി പ്രതികരിച്ച് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയായി മാറിയിരിക്കുന്നു' സമിതി അഭിപ്രായപ്പെട്ടു.2000ലാണ് സമാജം ഭരണ സമിതി സാഹിത്യ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അവാര്‍ഡ് കാക്കനാടനായിരുന്നു. നേരത്തെ എം മുകുന്ദന്‍, എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, കെ ടി മുഹമ്മദ്, സി രാധാകൃഷ്ണന്‍, എന്നിവര്‍ക്കും ലഭിച്ചിട്ടുണ്ട്.ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ആക്ടിംഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍, ട്രഷറര്‍ കെ എസ് സജുകുമാര്‍, എന്റര്‍ടെയ്‌മെന്റ് സെക്രട്ടറി സജി കുടശ്ശനാട്, ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tuesday, August 31, 2010
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം അഴീക്കോടിന്
Tags
# സമാജം ഭരണ സമിതി 2010
# സാഹിത്യപുരസ്കാരം
Share This
About ബഹറിന്‍ കേരളീയ സമാജം
സാഹിത്യപുരസ്കാരം
Subscribe to:
Post Comments (Atom)
No comments:
Post a Comment