ബഹ്‌റൈന്‍ കരളീയ സമാജത്തില്‍ സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന 5 ഹ്രസ്വ ചിത്രങ്ങളുടെ പൂജ കര്‍മ്മം ആഗസ്ത് 13 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നടന്ന ചടങ്ങില്‍ വച്ച് മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ശ്രീ സത്യന്‍ അന്തിക്കാട് ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചു. BKS Cinema Club അംഗങ്ങളെ 5 ഗ്രൂപ്പ് ആയിതിരിച്ചു , ഓരോ ഗ്രൂപ്പും ഒരു ഹ്രസ്വ ചിത്രം വീതം നിര്‍മ്മിക്കുക എന്നതാണ് ലക്‌ഷ്യം.
24 frames, Celluloidea, Silver Screen, Screen Kraft, Team Spectrum എന്നിവയാണ് ഗ്രൂപ്പുകള്‍. സജി കുടശ്ശനാട് സദസ്സിനെ സ്വാഗതം ചെയ്തു .
ബഹു: ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ജോര്‍ജ് ജോസഫും 5 സിനിമകളുടെ സംവിധായകരും, സമാജം ഭാരവാഹികളും അന്തിക്കാടിനോപ്പം തിരി തെളിയിച്ചു പൂജാ കര്‍മ്മത്തില്‍ പങ്കാളികളായി. അച്ചുവിന്റെ അമ്മ എന്ന സിനിമ തന്നെ വളരെ അധികം സ്വാധീനിച്ചതായി അംബാസഡര്‍ തന്റെ ആശംസ പ്രസംഗത്തില്‍ അറിയിച്ചു .
അന്തിക്കാടിന്റെ ഇരുപത്തിയെട്ടു വര്‍ഷത്തെ സിനിമാജീവിതം പരിചയപ്പെടുത്തുന്ന ഹ്രസ്വ ചിത്രം സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കുകയുണ്ടായി. സത്യന്‍ അന്തിക്കടിലെ സംഗീത കാരനെ സദസ്സിനെ ഓര്‍മ്മിപ്പിക്കുന്ന ഒന്നായിരുന്നു ആ ചിത്രം. പൂജകര്‍മ്മതിനു ശേഷം നടന്ന മുഖാ മുഖം പരിപാടിയില്‍ അന്തിക്കാട് നിറഞ്ഞ സദസ്സിന്റെകുറെയേറെ ചോദ്യങ്ങള്‍ക്ക് പുതിയ സംവിധായകര്‍ക്കും സദസ്സിനും വളരെ പ്രചോദന പരവും ഉപകരപ്രടമാവുമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കി സമാജം ഭാരവാഹി സജു കുമാര്‍ നന്ദി പറഞ്ഞു.
No comments:
Post a Comment