ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റേയും കേരള സാഹിത്യ അക്കാദമിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സാഹിത്യശില്പശാലയുടെ ഭാഗമായുള്ള സമൂഹ കാരിക്കേച്ചര്‍ രചന 27ന് വെള്ളിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കാരിക്കേച്ചര്‍ രചനയില്‍ ബഹ്‌റൈനിലെ അറിയപ്പെടുന്ന 60 ചിത്രക്കാരന്മാര്‍ പങ്കെടുക്കും. നാല്പതോളം സാഹിത്യപ്രതിഭകളുടെ ചിത്രങ്ങള്‍ രൂപപ്പെടും. ചിത്രങ്ങളോടൊപ്പം സാഹിത്യപ്രതിഭകളുടെ പ്രശസ്ത വാക്യങ്ങളും രേഖപ്പെടുത്തും. ഇവ സാഹിത്യ ക്യാമ്പ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ബഹ്‌റൈന്‍ കേരളീയ സമാജം ചിത്രകല ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചിത്രരചന നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചിത്രകല ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോനു(39897812)മായി ബന്ധപ്പെടാവുന്നതാണ്.
Wednesday, August 25, 2010
സമൂഹ കാരിക്കേച്ചര്‍ രചന വെള്ളിയാഴ്ച
Subscribe to:
Post Comments (Atom)
No comments:
Post a Comment