ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബഹറിനിലെ മുഴുവന്‍ കവികളേയും പങ്കെടുപ്പിച്ചു കൊണ്ട് കവി സംഗമം നടത്തുന്നു. 2010 ആഗസ്‌റ്റ് 2 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതല്‍ 9.30 വരെ സമാജം ഹാളില്‍ വെച്ചാണ് പരിപാടി.
കവിയും ചിത്രകാരനുമായ റവ, രെജി ഡാന്‍ കെ. ഫിലിപ്പോസാണ് ഉദ്‌ഘാടകന്‍. ‘കുഞ്ഞരിപ്രാവിനെ നെഞ്ചിലേറ്റിയവര്‍’ (കഥ), ‘തിരികെടും നേരത്ത്‘ (കവിത) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് റവ. രെജി. വിവിധ പുസ്‌തകങ്ങളുടെ എഡിറ്ററായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹറിന്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ പുതിയ അസിസ്‌റ്റന്റ് വികാരിയായി ഇദ്ദേഹം കഴിഞ്ഞ ഒരു മാസമായി ബഹറിനിലുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ‘ ഹാര്‍ട്ട് അറ്റായ്‌ക്ക് - നാദാപുരം സ്‌റ്റൈല്‍‘ എന്ന കവിത ചൊല്ലിയാണ് ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു ഗസലും വേദിയില്‍ അവതരിപ്പിക്കപ്പെടും.
സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം. സതീഷ് അദ്ധ്യക്ഷത വഹിക്കും. സമാജം ആക്‌ടിങ്ങ് പ്രസിഡന്റ് ശ്രി. സജു കുമാര്‍ കെ. എസ്. , സമാജം സെക്രട്ടറി ശ്രീ. എന്‍. കെ. വീരമണി എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് "കവിതയുടെ ജനകീയത" എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശ്രീ. ബാജി ഓടംവേലി, രാധാകൃഷ്‌ണന്‍ ഒഴൂര്‍, എം.കെ. നമ്പ്യാര്‍ ,മിനേഷ് രാമനുണ്ണി, ഷീജാ ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
അടുത്തിടെ പ്രകാശനം ചെയ്‌ത പവിഴ മഴ എന്ന ഗള്‍ഫ് കവിതാ സമാഹാരത്തിലെ ബഹറിനിലെ എഴുത്തുകാരായ 73 പേരെ ചടങ്ങില്‍ അനുമോദിക്കും. ബഹറിനിലെ മുഴുവന്‍ കവികളേയും ഒരേ വേദിയില്‍ എത്തിക്കുവാനുള്ള ശ്രമമാണ് സാഹിത്യ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ സാഹിത്യ വേദി കണ്‍വീനര്‍ ശ്രീ. ബാജി ഓടംവേലി 39258308 യില്‍ നിന്നും ലഭിക്കും.
Sunday, August 1, 2010
ബഹറിന്‍ കേരളീയ സമാജം കവി സംഗമം
Subscribe to:
Post Comments (Atom)
No comments:
Post a Comment