ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ ആദ്യ സാന്ത്വന സ്പര്‍ശം ശ്രീമതി വിജിത വിജയനും കുടുംബത്തിനും.
ബഹ്‌റൈൻ കേരളീയ സമാജം അതിന്‍റെ സപ്തതിയാഘോഷ ത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന സൗജന്യ ഭവന നിര്‍മ്മാണ പദ്ധതി യുടെ ഭാഗമായുള്ള ആദ്യത്തെ വീട് ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ,പത്തിയൂര്‍ വില്ലേജില്‍ പത്തിയൂര്‍ പഞ്ചായത്തില്‍ വിജിത വിജയനും കുടുംബത്തിനും നല്‍കികൊണ്ടുള്ള ഔദ്യോഗിക ചടങ്ങ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവര്‍കളുടെ ചേംബറില്‍ വച്ച് 21 ജൂണ്‍ 2017 ന് നടന്നു.
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സാന്ത്വനസ്പർശം കേരളത്തിലേക്കും കൂടുതൽ വ്യാപിപ്പിക്കണം എന്ന ഉദ്ദേശത്തിന്‍റെ ഭാഗമായാണ് നിര്‍ധനര്‍ക്കുള്ള ഒരു ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുന്നത് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.
കേരള മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് നടന്ന ചടങ്ങില്‍ കായകുളം എം എല്‍ എ ശ്രീമതി പ്രതിഭാഹരി , ആര്‍ക്കിടെക്റ്റ് ശ്രീ ശങ്കര്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് ശ്രീപി.വി രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു.
Thursday, June 22, 2017

Home
Unlabelled
ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ ആദ്യ സാന്ത്വന സ്പര്‍ശം ശ്രീമതി വിജിത വിജയനും കുടുംബത്തിനും.
ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ ആദ്യ സാന്ത്വന സ്പര്‍ശം ശ്രീമതി വിജിത വിജയനും കുടുംബത്തിനും.
Subscribe to:
Post Comments (Atom)
No comments:
Post a Comment