രാകേഷ്​ ബ്രഹ്​മാനന്ദ​െൻറ സംഗീത പരിപാടി ജൂലൈ ഏഴിന്​ - Bahrain Keraleeya Samajam

Breaking

Sunday, June 25, 2017

രാകേഷ്​ ബ്രഹ്​മാനന്ദ​െൻറ സംഗീത പരിപാടി ജൂലൈ ഏഴിന്​

മലയാളത്തിലെ യുവഗായകരിൽ ശ്രദ്ധേയനായ രാകേഷ് ബ്രഹ്​മാനന്ദനും, സംഗീത പ്രഭുവും പങ്കെടുക്കുന്ന ‘ബ്രഹ്മാനന്ദം’ എന്ന സംഗീതസന്ധ്യ ജൂലൈ ഏഴിന്​ സമാജത്തിൽ നടക്കും. സമാജം മ്യൂസിക് ക്ലബി​​െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്​ച വൈകീട്ട് 7.30നാണ്​ പരിപാടി. മലയാളികളുടെ പ്രിയഗായകൻ ബ്രഹ്​മാനന്ദ​​െൻറ അനശ്വര ഗാനങ്ങളും മറ്റ്​ ഹിറ്റുകളും കോർത്തിണക്കിയുള്ള ഗാനമേളയാണ്​ അവതരിപ്പിക്കുക. ബഹ്‌റൈനിലെ അറിയപ്പെടുന്ന ഗായിക^ ഗായകൻമാരും അണി നിരക്കും. മനോജ് വടകരയുടെ നേതൃത്വത്തിലാണ്​ ഒാർകസ്​​ട്രേഷൻ ഒരുക്കുന്നത്​.

No comments:

Pages