ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഈദ് ആഘോഷ പരിപാടികള്‍ വിവിധ കലാ പരിപാടികളോടെ ഇന്ന് രാത്രി 7 മണിക്ക്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫയിം ശ്രീനാഥ്, ബഹ്റിനിലെ അറിയപ്പെടുന്ന ഗായിക വിജിത ശ്രീജിത്ത് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന സംഗീത നിശ ഈദ് ആഘോഷങ്ങള്‍ക്ക് മിഴിവേകുമെന്നു സംഘാടകര്‍ അറിയിച്ചു.
ഔറ ടീം അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ് , ആയുഷി വര്‍മ്മയുടെ കൊറിയോഗ്രാഫിയില്‍ അവതരിപ്പിക്കപ്പെടുന്ന "സൂഫി കഥക്" . അഭിരാമി സഹരാജനും സംഘവും അണിയിച്ചോരുക്കുന്ന ഫ്യൂഷന്‍ ഡാന്‍സ് ,ആശാ മോന്‍ കൊടുങ്ങല്ലൂരിന്റെ രചനയില്‍ ദിനേശ് കുറ്റിയില്‍ സംവിധാനം നിര്‍വ്വഹിച്ച "സഫര്‍" ചിത്രീകരണം ,പ്രേമന്‍ ചാലക്കുടിയുടെ സംവിധാനത്തില്‍ അണിയിച്ചൊരുക്കിയ ഒപ്പന , അറബിക് ഡാന്‍സ്, കെ എം.സി.സി. ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി തുടങ്ങി വ്യത്യസ്ഥതയാര്‍ന്ന പരിപാടികളാണ് ബഹ്റിനിലെ കലാസംഗീത ആസ്വാദകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ബഹ്‌റൈന്‍ കേരളീയ സമാജം കലാ വിഭാഗത്തിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനവും അന്നേ ദിവസം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത് 36164417, കലാ വിഭാഗം കണ്‍വീനര്‍ വാമദേവന്‍ 39441016, ഈദ് ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഷാഫി പാറക്കട്ട 39464958 എന്നിവരെ വിളിക്കാവുന്നതാണ്.
No comments:
Post a Comment