കേരളീയ സമാജം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനിടെ ബഹ്റൈൻ മൊബിലിറ്റി ഇൻറർനാഷണൽ അധികൃതർക്ക് വീൽ ചെയറുകൾ കൈമാറിയപ്പോൾ
ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിരവധി പേർ പെങ്കടുത്തു. അൽനൂർ ഇൻറനാഷണൽ സ്കൂൾ ചെയർമാൻ അലി ഹസ്സൻ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ. വീരമണി, ഫക്രുദ്ദീൻ തങ്ങൾ, അൽനൂർ സ്കൂൾ ഡയറക്ടർ ഡോ. മസൂദ്, ഇഫ്താർ ജനറൽ കോഒാഡിനേറ്ററർ ഷാഫി പാറക്കട്ട എന്നിവർ സംബന്ധിച്ചു.
സമാജം സംഘടിപ്പിച്ച ചാരിറ്റി ഡിന്നർ പരിപാടിയിൽ പ്രഖ്യാപിച്ച 70 വീൽചെയറുകളിൽ 30 എണ്ണം ബഹ്റൈൻ മൊബിലിറ്റി ഇൻറർനാഷണൽ അധികൃതർക്ക് കൈമാറി.
പ്രസിഡൻറ് ആദിൽ സുൽത്താൻ അലി മുതവ്വ, അബ്ദുൽ ഫാത്തിഹ് ഹമദ് എന്നിവർ ചെയറുകൾ ഏറ്റുവാങ്ങി. അലി ഹസൻ പത്ത്ചെയറുകൾ നൽകി. 20 ചെയറുകൾ സമാജം അംഗങ്ങളും അഭ്യുദയകാംക്ഷികളും സ്പോൺസർ ചെയ്തു.
ഡിക്സൻ, ഫ്രാൻസിസ് കൈതാരത്ത്,എം.എസ്.ആർ.പിള്ള, സോമരാജൻ എന്നിവരും ബി.കെ.എസ് വനിതാ വേദിയുമാണ് ചെയറുകൾ സംഭാവന ചെയ്തത്.
No comments:
Post a Comment