കേരളീയ സമാജം ഭരത് മുരളി നാടക പുരസ്കാരം ശാന്തകുമാറിന് - Bahrain Keraleeya Samajam

Breaking

Wednesday, June 21, 2017

കേരളീയ സമാജം ഭരത് മുരളി നാടക പുരസ്കാരം ശാന്തകുമാറിന്


 ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ ഭരത് മുരളി നാടക പുരസ്കാരം എ ശാന്തകുമാറിന്. മലയാള നാടക വേദിക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന്​ പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അറിയിച്ചു. 50000 രൂപയും പ്രശസ്​തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 1965ൽ കോഴിക്കോട് പറമ്പില്‍ ബസാറില്‍ ജനിച്ച ശാന്തകുമാർ കോഴിക്കോട് ആർട്​സ്​ ആൻറ്​ സയന്‍സ് കോളജിലെ ബിരുദ പഠനത്തിന് ശേഷം നാടകരംഗത്ത്​ സജീവമാണ്​. നാടകരചന, സംവിധാനം എന്നീ രംഗങ്ങളിൽ വ്യക്​തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്​ ‘പെരുംകൊല്ലന്‍’ എന്ന നാടകത്തിന്​ 1999ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. ‘സുഖനിദ്രയിലേക്ക്’, ‘പതിമൂന്നാം വയസ്​’, ‘​​െൻറ പുള്ളിപ്പയ്യ് കരയാണ്’, ‘ദാഹം’, ‘കര്‍ക്കടകം’, ‘സ്വപ്‌നവേട്ട’, ‘ജയില്‍ ഡയറി’ തുടങ്ങി 60ലേറെ നാടകങ്ങള്‍ രചിച്ചു. ശയ്യാവലംബിയായ അജയന്‍ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച ‘മരം പെയ്യുന്നു’ എന്ന നാടകവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. നിരവധി പുരസ്​കാരങ്ങൾ ലഭിച്ചിട്ടുണ്ട്​. ഭാര്യ: ഷൈനി. മകള്‍: നീലാഞ്ജന

No comments:

Pages