നോര്‍ക്ക റൂട്സിനെ കുറിച്ചും നോര്‍ക്ക നല്‍കുന്ന സേവനങ്ങളെ കുറിച്ചും പ്രവാസികള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ നോര്‍ക്ക സിഇഒ ഡോ: കെ എന്‍ രാഘവനുമായി കേരളീയ സമാജം മുഖാമുഖം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച കാലത്ത് പതിനൊന്നിന് സമാജം പുതിയ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള അറിയിച്ചു.
പ്രവാസി ക്ഷേമനിധി ചികിത്സാ സഹായത്തിനുള്ള പദ്ധതി ലോണ്‍ അപകട ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ സേവങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും ചോദ്യോത്തരങ്ങളും നടക്കും. ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് സമാജം ജനറല്‍ സെക്രട്ടറി ശ്രീ വീരമണി അറിയിച്ചു.
നോര്‍ക്കയുടെ ഓഫീസ് സമാജത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 9 മണി വരെയും, വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയുമാണ് നോര്‍ക്കയുടെ പ്രവര്‍ത്തന സമയമെന്ന് സമാജം വൈസ് പ്രസിഡന്റ് ശ്രീ ആഷ്ലി ജോര്‍ജ്ജ് വ്യക്തമാക്കി. നോര്‍ക്കയില്‍ ഇതുവരെ പേര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കണ്‍വീനര്‍ സിരാജുദ്ധീന്‍ അറിയിച്ചു.
No comments:
Post a Comment