ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ആഘോഷത്തോടനുബന്ധിച്ചു മൈലാഞ്ചിയിടല്‍ രാവും മൈലാഞ്ചി ഇടല്‍ മത്സരവും നടത്തുന്നു. - Bahrain Keraleeya Samajam

Thursday, June 22, 2017

demo-image

ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ആഘോഷത്തോടനുബന്ധിച്ചു മൈലാഞ്ചിയിടല്‍ രാവും മൈലാഞ്ചി ഇടല്‍ മത്സരവും നടത്തുന്നു.

വിപുലമായ ഈദ് ആഘോഷത്തിനുള്ള  ഒരുക്കങ്ങൾ സമാജത്തില്‍ പുരോഗമിക്കുന്നതായി സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ശ്രീ ആഷ്ലി ജോര്‍ജ്ജ്                      ജനറല്‍സെക്രട്ടറി ശ്രീ എന്‍ കെ വീരമണി എന്നിവര്‍  അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. രാത്രി എട്ടുമണിക്ക് മൈലാഞ്ചി ഇടല്‍ മത്സരംവും  സംഘടിപ്പിച്ചിട്ടുണ്ട് .വിദഗ്ധ ഡിസൈനര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കും , വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. ബഹ്റിനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികളും ഇതൊനോടനുബന്ധിച്ചു അരങ്ങേറും.

ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാഫി പറകാട്ട  39464958   ശ്രീമതി സുമിത്ര പ്രവീണ്‍ 33442528 എന്നിവരെ വിളിക്കാവുന്നതാണ്.
Eid+2017+01
mailanji+raav+small

Pages