കേരളീയ സമാജം ബാലകലോത്സവം ഗ്രാൻറ് ഫിനാലെയിൽ നിന്ന്
പ്രവാസി മലയാളി ബാലിക^ബാലൻമാരുടെ കലാമാമാങ്കമായ കേരളീയ സമാജം ബാലകലോത്സവത്തിെൻറ ഗ്രാൻറ് ഫിനാലെയും സമ്മാന വിതരണവും കഴിഞ്ഞ ദിവസം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്നു. സിനിമാ താരം ജോസ് മുഖ്യാതിഥിയായിരുന്നു. സമാജം സെക്രട്ടറി എൻ.കെ. വീരമണി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള അധ്യക്ഷനായ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്, കലോത്സവം കൺവീനർ മോഹൻരാജ്, ദേവ്ജി ജ്വല്ലേഴ്സ് പ്രതിനിധി മധുരി പ്രകാശ് ദേവ്ജി എന്നിവർ സംബന്ധിച്ചു. 54 പോയൻറ് നേടിയ പവിത്ര പത്മകുമാർ കലാതിലക പട്ടവും 52 പോയൻറ് നേടിയ അതുൽകൃഷ്ണ കലാപ്രതിഭ പട്ടവും നേടി. മുഖ്യാതിഥി ഇരുവരെയും കിരീടം അണിയിച്ചു. സമ്മാനങ്ങളും നൽകി. കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കളുടേതാണെന്ന് ജോസ് പറഞ്ഞു. വരക്കാൻ താൽപര്യമുള്ളവരെ വരക്കാനും അഭിനയിക്കാൻ ഇഷ്ടമുള്ളവരെ അഭിനയിക്കാനും വിടണം. കുട്ടികളുടെ താൽപര്യമാണ് ഇക്കാര്യത്തിൽ ഏറ്റവും വലുത്. സ്വന്തം അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. അഭിനയിക്കാനായിരുന്നു ഇഷ്ടം. അതുകൊണ്ടാണ് ഇൗ മേഖലയിൽ നിന്നതെന്നും അദ്ദേഹം പറഞ്ഞു.ഒന്നര മാസക്കാലം നീണ്ട കലാമത്സരമാണ് ബാലകലോത്സവത്തിെൻറ ഭാഗമായി നടന്നത്. ഗൾഫ് രാജ്യങ്ങളിൽ കുട്ടികൾക്ക്് വേണ്ടി നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. ഗിരീഷ്, മോഹൻ പ്രസാദ്, സൗമ്യ കൃഷ്ണപ്രസാദ്, അജിത്, പ്രസാദ്, നന്ദകുമാർ എന്നിവർ സമ്മാന വിതരണത്തിന് നേതൃത്വം നൽകി. ടിജി മാത്യു പരിപാടികൾ നിയന്ത്രിച്ചു.
No comments:
Post a Comment