ബഹ്‌റൈന്‍ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തില്‍ ജൂണ്‍ 21, 22 തീയതികളില്‍ വായനാ ദിനാചരണവും, മത്സരങ്ങളും സംഘടിപ്പിക്കുന്നു.
ഒന്ന് മുതല്‍ പത്തു വരെയുള്ള കുട്ടികള്ക്ക് ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.കഥ പറച്ചില്‍ പത്ര പാരായണം ," വാക്കും പൊരുളും" എന്ന പേരില്‍ മലയാള സാഹിത്യ പ്രശ്നോത്തരി എന്നീ മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത്.
ജൂണ്‍ 21ന് കഥപറച്ചില്‍ ഗ്രൂപ്പ്-I 1,2 Std) ഉം, പത്രപാരായണം ഗ്രൂപ്പ്-I & ഗ്രൂപ്പ്-II ( 5to10 Std) ഉണ്ടായിരിക്കുന്നതാണ്( മത്സരങ്ങള്‍ കൃത്യം 7 മണിക്ക് തന്നെ ആരംഭിക്കുന്നതായിരിക്കും.
ജൂണ്‍ 22ന് കഥപറച്ചില്‍ ഗ്രൂപ്പ്-II (3,4 Std) ഉം വാക്കും പൊരുളും ( 5to10 Std) നടത്തപെടും.
ജൂണ്‍ 22ന് 8.30 ന് പി.എന്‍ പണിക്കര്‍ അനുസ്മരണവും തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാന വിതരണവും ഉണ്ടായിരിക്കുന്നതാണ്.
No comments:
Post a Comment