കേരളീയ സമാജം വനിതാവേദിയുടെ പ്രവർത്തനോദ്ഘാടനം സിനിമതാരം അനുശ്രീ നിർവഹിക്കുന്നു
ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം സിനിമ താരം അനുശ്രീ നിർവഹിച്ചു. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി, വൈസ് പ്രസിഡൻറ് ആഷ്‌ലി ജോർജ്, മോഹിനി തോമസ്, സുമിത്ര പ്രവീൺ എന്നിവർ സംബന്ധിച്ചു. ഈ വർഷം നിരവധി പരിപാടികൾ നടത്താൻ പദ്ധതിയുള്ളതായി ഭാരവാഹികൾ പറഞ്ഞു. സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ, തയ്യൽ ക്ലാസുകൾ, കരാട്ടെ ക്ലാസ് തുടങ്ങിയവയാണ് പരിഗണനയിലുള്ളത്. ഉദ്ഘാടനവേളയിൽ ദിനേശ് കുറ്റിയിൽ സംവിധാനം ചെയ്ത ‘സ്ത്രീ’ എന്ന നാടകാവിഷ്കാരം, സംഘഗാനം, നൃത്ത^നൃത്യങ്ങൾ തുടങ്ങിയവ നടന്നു. ബിജി ശിവ അവതാരകയായിരുന്നു.

No comments:
Post a Comment