കേരളീയ സമാജം ഭവനനിർമാണ പദ്ധതി മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു - Bahrain Keraleeya Samajam

Breaking

Thursday, June 22, 2017

കേരളീയ സമാജം ഭവനനിർമാണ പദ്ധതി മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു

കേരളീയ സമാജം സപ്തതി ആഘോഷത്തോടനുബന്ധിച്ച്​ നടപ്പാക്കുന്ന സൗജന്യ ഭവന നിർമാണ പദ്ധതിയുടെ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

ബഹ്‌റൈൻ കേരളീയ സമാജം സപ്തതി ആഘോഷത്തോടനുബന്ധിച്ച്​ നടപ്പാക്കുന്ന സൗജന്യ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീട് ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ പത്തിയൂര്‍ പഞ്ചായത്തിലെ വിജിത വിജയനും കുടുംബത്തിനും നല്‍കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്​ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്​ നിർവഹിച്ചു. വീടി​​െൻറ പ്ലാൻ കുടുംബത്തിന്​ മുഖ്യമന്ത്രി കൈമാറി. സമാജം ‘സാന്ത്വനസ്പർശം’ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതി​​െൻറ ഭാഗമായാണ് നിര്‍ധനര്‍ക്കുള്ള ഭവന നിർമാണ പദ്ധതി ആസൂത്രണം ചെയ്​തതെന്ന്​ പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങില്‍ കായകുളം എം.എൽ.എ പ്രതിഭ ഹരി , ആര്‍ക്കിടെക്റ്റ് ശങ്കര്‍, കേരളീയ സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു. നിലവിൽ എ​േട്ടാളം വീടുകൾ നിർമിക്കാനാണ്​ പദ്ധതിയുള്ളത്​.

No comments:

Pages