സമാജം പാഠശാല അവധി ക്ലാസുകള്‍ തിങ്കളാഴ്ചകളില്‍ - Bahrain Keraleeya Samajam

Breaking

Friday, July 8, 2011

demo-image

സമാജം പാഠശാല അവധി ക്ലാസുകള്‍ തിങ്കളാഴ്ചകളില്‍

കേരളീയ സമാജം മലയാളം പാഠശാലയുടെ അവധിക്കാല ക്ലാസുകള്‍ എല്ലാ തിങ്കളാഴ്ചയും രാത്രി എട്ടുമുതല്‍ 9.30 വരെ നടക്കും. പാഠപുസ്തകങ്ങള്‍ക്കുപുറമെ സാഹിത്യം, കല, വൈജ്ഞാനികം, കേരള ചരിത്രം, വ്യക്തിത്വ വികസനം തുടങ്ങിയവയാണ് ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈനിലെ ഭാഷാ അധ്യാപകര്‍, നാട്ടില്‍നിന്നുള്ള എഴുത്തുകാര്‍ തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കും.

ക്വിസ്, വീഡിയോ ക്ലാസ്, സിനിമാ പ്രദര്‍ശനം എന്നിവയുടെ സഹായത്തോടെയാണ് ക്ലാസുകള്‍. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ സാധാരണ ക്ലാസുകള്‍ നടക്കും.

Pages