കേരളീയ സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ രാത്രി 7.30ന് 'കളിവിളക്ക്' എന്ന നാടകം അരങ്ങേറും. മണിലാല്‍ രചിച്ച നാടകത്തിന് സുജിത് കൊല്ലമാണ് രംഗഭാഷ നല്‍കുന്നത്. കേരളത്തില്‍ ജന്മിത്വത്തിനെതിരെയുണ്ടായ സ്വതന്ത്ര ചിന്തയില്‍ ജ്വലിക്കുന്ന മനസ്സുകളും നാടുവാഴിത്വത്തിന്റെ സ്വാധീനമുള്‍ക്കൊണ്ടവരുമായുള്ള സംഘര്‍ഷമാണ് പ്രമേയം. 1940കളിലെ കേരളത്തിന്റെ സാമൂഹിക ജീവിതമാണ് നാടകത്തിലൂടെ പുനരാവിഷ്‌കരിക്കുന്നത്. ജയശങ്കര്‍, ജിക്കു ചാക്കോ, ബൈജു ഗുരുവായൂര്‍, ഷാജഹാന്‍, വിനോദ് നാരായണന്‍, ഷാജി ചാലക്കുടി, ബിനോയ് കുമാര്‍, ഷൈല ഷാനി, നയന, മുകുന്ദന്‍, ഷീജ വീരമണി എന്നിവര്‍ക്കൊപ്പം സംവിധായകനും വേഷമിടുന്നു. ജോസ് ഫ്രാന്‍സിസ്, സുനില്‍ കൊല്ലം, സുരേഷ് അയ്യമ്പള്ളി, ഹീര ജോസഫ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. പ്രവേശനം സൗജന്യം.
No comments:
Post a Comment