കലയുടെ പ്രവാസഭൂമിയില്‍നിന്ന് ഒരു കുടുംബം മടങ്ങുന്നു - Bahrain Keraleeya Samajam

Sunday, July 24, 2011

demo-image

കലയുടെ പ്രവാസഭൂമിയില്‍നിന്ന് ഒരു കുടുംബം മടങ്ങുന്നു

ബഹ്‌റൈന്‍ മലയാളി സമൂഹത്തിന്റെ കലാരംഗത്ത് സജീവമായിരുന്ന ദമ്പതികള്‍ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്കുമടങ്ങുന്നു. നാടകപ്രവര്‍ത്തകന്‍ സുജിത് കൊല്ലം, നടിയും ഗായികയുമായ സംഗീത എന്നിവരാണ് ഈ മാസം അവസാനം തിരിച്ചുപോകുന്നത്.

ഒരു പരസ്യ ഏജന്‍സിയില്‍ ക്രിയേറ്റീവ് ഡയറക്ടറായ സുജിത് നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴിന് കേരളീയ സമാജത്തില്‍ അവതരിപ്പിച്ച 'കളിവിളക്കാ'ണ് അവസാന നാടകം. അബു ജലാല്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ടെലിഫിലിമിലും വേഷമിട്ടു.

റേഡിയോ വോയ്‌സ് കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച റേഡിയോ നാടകമല്‍സരത്തില്‍ 'ശത്രു' എന്ന നാടകത്തിന് മികച്ച ജനപ്രിയ അവാര്‍ഡ് ലഭിച്ചു. 2004- 05ല്‍ കേരളീയ സമാജം കലാവിഭാഗം സെക്രട്ടറിയായിരുന്നു. പുതിയ കലാകാരന്മാരുടെ വേദിയായ 'അരങ്ങ്' ബഹ്‌റൈന് രൂപം നല്‍കി. കൊച്ചി സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസില്‍ അഭിനയത്തിന്റെ വിസിറ്റിങ് ഫാക്കല്‍റ്റിയാണ്. ബഹ്‌റൈനില്‍ നിരവധി കലാപരിപാടികളുടെ സംഘാടകനായിരുന്നു.

2009ല്‍ കേരളീയ സമാജം സംഘടിപ്പിച്ച മഹിളാരത്‌നത്തില്‍ വിജയിയായിരുന്നു സംഗീത. 'നിലാവ്', 'ഫ്രജൈല്‍' എന്നീ സിനിമകളില്‍ അഭിനയിച്ചു.

സുജിത്തിനും സംഗീതക്കും ആശം സകള്‍

Pages