
അക്ഷരഖനി 2011'ലേക്കു ലഭിച്ച ആദ്യപുസ്തകങ്ങള്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദിനു കൈമാറുന്നു.
ബഹ്റൈന്‍ കേരളീയ സമാജം വായനശാലയുടെ പുസ്തക ശേഖരണം ’അക്ഷരഖനി 2011 ലേക്കുള്ള ആദ്യസംഭാവന സമാജം അംഗം ശങ്കര്‍ പുല്ലൂര്‍ നിര്‍വഹിച്ചു. അദ്ദേഹം നല്‍കിയ പുസ്തകങ്ങള്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദിനു കൈമാറി.
പതിനായിരത്തോളം പുസ്തകങ്ങളുള്ള വായനശാലയാണു സമാജത്തിനുള്ളത്. അതില്‍ എണ്ണായിരത്തിലധികം മലയാള പുസ്തങ്ങളുമായി ബഹ്റൈനിലെ തന്നെ ഏറ്റവും വലിയ മലയാള പുസ്തക ശേഖരമായി മാറുകയാണിത്. ബാലസാഹിത്യം, വിശ്വസാഹിത്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതൊടൊപ്പം വായനയിലെയും എഴുത്തിലെയും പുതിയ പ്രവണതകള്‍ക്കനുസരിച്ചുള്ള നവീകരണത്തിന് ഊന്നല്‍ കൊടുത്തുള്ള പദ്ധതികളാണു വായനശാല ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇരുപതോളം ആനുകാലികങ്ങളും എല്ലാ പ്രമുഖ പത്രങ്ങളും ലഭ്യമായ വായനാമുറി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താം. പുസ്തക ശേഖരണ സംരംഭത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിവരങ്ങള്‍ക്കു ഫോണ്‍: 33777232 (കണ്‍വീനര്‍ ജയന്‍ എസ്. നായര്‍), 39175977 (ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദ്).
No comments:
Post a Comment