
ബഹ്‌റൈന്‍ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ചലച്ചിത്ര താരം കല്‍പന നിര്‍വഹിച്ചു. ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ആക്ടിങ്ങ് സെക്രട്ടറി കെ.എസ്. സജുകുമാര്‍, കണ്‍വീനര്‍ അജിത് നായര്‍, എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി എന്നിവര്‍ സംബന്ധിച്ചു.
സിനിമാ ക്ലബ്ബിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലായിരുന്നുവെന്നും ഇക്കുറിയും പുതിയ പദ്ധതികളുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ക്ലബ് അംഗങ്ങള്‍ ആറു ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സംവിധായകന്‍ ബ്ലസിയുടെ സാന്നിധ്യത്തിലായിരുന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഇക്കൊല്ലം ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ശില്‍പശാലകളും മുഖാമുഖങ്ങളും സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. സിനിമാ ക്ലബ്ബില്‍ അംഗങ്ങളാകുന്നതിനു താല്‍പ്പര്യമുള്ള സമാജം കുടുംബാംഗങ്ങള്‍ ജോയിന്റ് കണ്‍വീനര്‍ പ്രവീണ്‍ നായരുമായി ബന്ധപ്പെടണം.
No comments:
Post a Comment