കേരളീയ സമാജം ബെന്യാമിനെ ആദരിക്കുന്നു - Bahrain Keraleeya Samajam

Breaking

Monday, December 6, 2010

കേരളീയ സമാജം ബെന്യാമിനെ ആദരിക്കുന്നു

2009ലെ സാഹിത്യ അക്കാദമി പുസ്‌ക്കാരം ലഭിച്ച ബെന്യാമിനെ കേരളീയ സമാജം ആദരിക്കുന്നു. ഈമാസം ഒമ്പതിന് രാത്രി എട്ട് മണിക്ക് സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, ചലച്ചിത്ര സംവിധയാകന്‍ ബ്ലെസി എന്നിവര്‍ പങ്കെടുക്കുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനന്നത്തില്‍ പറഞ്ഞു.10-ാംതീയതി സമാജം ഫിലിം ക്ലബ് തയ്യാറാക്കിയ അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സ്‌ക്രീനിങ്ങും ഉണ്ട്. അന്ന് രാവിലെ പത്തിന് കെ ഇ എന്‍ പങ്കെടുക്കുന്ന സംവാദം നടക്കും. കവി എ അയ്യപ്പനെക്കുറിച്ച് പ്രഭാഷണം നടത്താന്‍ കെ ഇ എന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് നാലിനാണ്് ഹ്രസ്വ ചിത്രങ്ങളുടെ സ്‌ക്രീനിങ് നടക്കുക. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍: എലോണ്‍-സംവിധാനം: അഡ്വ. ജലീല്‍, കഫീന്‍-ഹരീഷ് മേനോന്‍-, ഹാജ-പ്രവീണ്‍നായര്‍, കാമലസ്-ബാജി ഓടംവേലി, പുനര്‍ജ്ജനി -ജയേഷ് പിള്ള, സമാന്തരം-മനേഷ് വി തോമസ്.വൈകിട്ട് നാലുമണി മുതല്‍ 11 വരെയാണ് സിനിമാ പ്രദര്‍ശനം. സിനിമകളെ വിലയിരുത്തി ബ്ലെസി സംസാരിക്കും. അദ്ദേഹവുമായി മുഖാമുഖവും ഉണ്ടാകും. ചിത്രങ്ങളുടെ പ്രദര്‍ശന സമയം തീരുമാനിച്ചിട്ടില്ല. സിനിമാരംഗത്ത് ഒരുവിധ മുന്‍പരിചയവുമില്ലാത്ത 150ഓളം പേരുടെ കൂട്ടായ്മയിലാണ് ഈ ആറു ഹ്രസ്വ ചിത്രങ്ങളും രൂപപ്പെട്ടത്. ഈ മാസം നടക്കുന്ന ചലച്ചിത്രമേളയിലേക്ക് ഈ ചിത്രങ്ങളും എന്‍ട്രി അയക്കും. കാമിലസ് എന്ന ചിത്രം ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന സംവിധായകന്‍ ബാജി ഓടംവേലിയുടെ അവകാശവാദം ശരിയല്ല. ഇക്കാര്യത്തില്‍ അയാളെ സമാജം വിയോജിപ്പ് അറിയിച്ചതായി സംവിധായകന്‍ ഇറക്കിയ പത്രകുറിപ്പ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോള്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ജൂറിയാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുക്കുക.ഗള്‍ഫിലെ പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കൃതിയാണ് ബെന്ന്യാമിന്റെ ആടുജീവിതമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം ഈ കൃതിയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞതും ചര്‍ച്ചചെയ്യപ്പെട്ടതുമായ കൃതിയാണിത്. ഈ നോവല്‍ സിനിമയെടുക്കാന്‍ ബ്ലെസി തീരുമാനിച്ചിട്ടുണ്ട്. ബെന്ന്യാമിന് നേരത്തെ സ്വകീരണം നല്‍കാന്‍ സമാജം തീരുമാനിച്ചിരുന്നു. എന്നാല്‍ ബെന്ന്യാമിന്‍ അസുഖ ബാധിതനായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, ട്രഷറര്‍ കെ എസ് സജുകുമാര്‍, ഗിരീഷ് എന്നിവരും പങ്കെടുത്തു.


No comments:

Pages