ബഹ്‌റൈന്‍ അന്താരാഷ്ട്ര ചാലഞ്ച് ബാഡ്മിന്റന്‍ ക്വാര്‍ട്ടര്‍, സെമി ഇന്ന് - Bahrain Keraleeya Samajam

Breaking

Thursday, December 2, 2010

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചാലഞ്ച് ബാഡ്മിന്റന്‍ ക്വാര്‍ട്ടര്‍, സെമി ഇന്ന്


കേരളീയ സമാജം ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ അന്താരാഷ്ട്ര ചാലഞ്ച് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് രാവിലെ മുതല്‍ നടക്കും. ഇന്ത്യന്‍ താരങ്ങളായ സനവ് തോമസ്, ശാലിനിന്‍ ഷെട്ടി അടക്കം നിരവധി പ്രമുഖ കളിക്കാര്‍ കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ മാറ്റുരച്ചു. ഉദ്ഘാടന ദിവസം വനിതകളുടെ സിംഗിള്‍സ് നടന്നു. ടോപ്പ് സീഡുകളായ അലി ഷാഹോസ്സീനി, മൈക്കല്‍ മജ്ത്ക എന്നിവര്‍ വിജയികളായി. പ്രമുഖ ബഹ്‌റൈന്‍ താരം ജാഫര്‍ ഇറാനിയന്‍ താരത്തോട് പൊരുതിത്തോറ്റു. വനിതകളിലെ ടോപ്പ് സീഡ് നികോള അടുത്ത റൗണ്ടിലേക്ക് കടന്നു. രണ്ടാം ദിവസം പുരുഷന്മാരുടെയും വനിതകളുടെയും സിംഗിള്‍സും മിക്‌സഡ് ഡബിള്‍സും നടന്നു. പുരുഷന്മാരുടെ സിംഗിള്‍സില്‍ ഒന്നാം സീഡ് എറിക് പാങും ബഹ്‌റൈന്‍ താരം സത്‌വാന്‍ ഹേരിയും വിജയിച്ചു. വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യക്കാരായ മോഹിത-ദാനിയ ടീം ബഹ്‌റൈന്റെ യംഗ് അഗ്‌ന-സുതാന്‍േറാ റിന സഖ്യത്തെ തോല്‍പ്പിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സനവ് തോമസ്-ശാലിനിന്‍ ഷെട്ടി ടീം രണ്ടാം റൗണ്ടിലേക്ക് കടന്നു.
ഇന്ന് രാവിലെയാണ് ക്വാര്‍ട്ടര്‍, വൈകീട്ട് സെമി ഫൈനലും. നാളെ വൈകീട്ട് ആറിന് ഫൈനലും സമാപന ചടങ്ങും. ഇന്ത്യക്കാരനായ സുധാകര്‍ വെമുറിയാണ് ടൂര്‍ണമെന്റിന്റെ റഫറി. 30ഓളം രാജ്യങ്ങളില്‍ നിന്ന് 175 കളിക്കാരും ഒഫീഷ്യലുകളും പങ്കെടുക്കുന്നുണ്ട്. വിജയികള്‍ക്ക് 15,000 ഡോളര്‍ പ്രൈസ് മണിയും ലോക റാങ്കിംഗ് പോയിന്റും ലഭിക്കും. മല്‍സരം നടക്കുന്ന സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക് പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന ചടങ്ങില്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍, ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ ഖാന്‍, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്‍ഡോര്‍ ഗയിംസ് വിഭാഗം സെക്രട്ടറി ആഷ്‌ലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

No comments:

Pages