'ആടുജീവിത'ത്തിലൂടെ പ്രവാസ ജീവിതത്തെ ഹൃദയാവര്‍ജകമായി വ്യാഖ്യാനിച്ച ബെന്യാമിന് പ്രവാസി സമൂഹത്തിന്റെ ഹൃദയംനിറഞ്ഞ ആദരം. കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ബെന്യാമിന് മൊമന്‍േറാ നല്‍കി.
ഇതുവരെ വായിക്കാത്തവരെ വായനയുടെ ലോകത്തേക്ക് കടക്കാന്‍ വേണ്ട പ്രചോദനം നല്‍കുന്ന കൃതിയാണ് 'ആടുജീവിത'മെന്ന് ആശംസയര്‍പ്പിച്ച കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. മഹത്തായ രചനകളെപ്പോലെ ഇതും ലളിതവും സങ്കീര്‍ണവുമാണ്. ലളിതമായതുകൊണ്ട് ഈ കൃതിക്ക് കൂടുതല്‍ വായനക്കാരുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ പീഡനം എന്ന പരിമിത അര്‍ഥത്തില്‍ മാത്രമല്ല, മനുഷ്യാസ്തിത്വത്തിന്റെ സംഘര്‍ഷവും മനുഷ്യന്‍ ജീവിതത്തിലേക്ക് സഞ്ചരിക്കാന്‍ നടത്തുന്ന പിടച്ചിലുമാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സമാജം ഭാരവാഹികള്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
No comments:
Post a Comment