അന്താരാഷ്ട്ര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്: ടീമുകള്‍ എത്തിതുടങ്ങി - Bahrain Keraleeya Samajam

Breaking

Wednesday, December 1, 2010

അന്താരാഷ്ട്ര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്: ടീമുകള്‍ എത്തിതുടങ്ങി

കേരളീയ സമാജം ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ ചാലഞ്ച് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ റഫറിയായി ഇന്ത്യക്കാരനായ സുധാകര്‍ വെമുറിയെ ബാഡ്മിന്റന്‍ ഏഷ്യ കോണ്‍ഫെഡറേഷന്‍ നിയമിച്ചു. ടൂര്‍ണമെന്റിനുള്ള ടീമുകള്‍ എത്തിതുടങ്ങി. 22 അംഗ ഇറാന്‍ ടീമിന് ഇന്‍ഡോര്‍ ഗയിംസ് സെക്രട്ടറിയും സംഘാടക സമിതി കണ്‍വീനറുമായ ആഷ്‌ലി ജോര്‍ജിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ടൂര്‍ണമെന്റിന്റെ ഡെപ്യൂട്ടി റഫറിയായ സഹ്‌റ ഹഗ്‌നെജാദും ടീമിനൊപ്പമുണ്ട്.ഇറാഖ്, ജോര്‍ദാന്‍, സിറിയ ടീമുകളും എത്തിയിട്ടുണ്ട്. മറ്റ് ടീമുകള്‍ ഇന്നും നാളെയുമായി എത്തും.ഈ മാസം 30 മുതല്‍ ഡിസംബര്‍ നാലുവരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 30ഓളം രാജ്യങ്ങളില്‍ നിന്ന് 175 കളിക്കാരും ഒഫീഷ്യലുകളും പങ്കെടുക്കും. എറിക് പാങ്, ജൂഡിത് മ്യൂലന്‍ഡിജ്ക്‌സ്, സനാവേ തോമസ്, രൂപേഷ് കുമാര്‍, നികോള്‍ ഗ്രെതര്‍, ചാമൈന്‍ റീഡ് തുടങ്ങി ലോക റാങ്കിംഗിലുള്ള പ്രമുഖര്‍ മല്‍സരിക്കും. വിജയികള്‍ക്ക് 15,000 ഡോളര്‍ പ്രൈസ് മണിയും ലോക റാങ്കിംഗ് പോയിന്റും ല'ിക്കും. 30ന് വൈകീട്ട് നാലിന് മല്‍സരം തുടങ്ങും. ക്വാര്‍ട്ടര്‍ ഫൈനല്‍ ഡിസംബര്‍ മൂന്നിന് രാവിലെയും സെമിഫൈനല്‍ അന്ന് വൈകീട്ടും നടക്കും. നാലിന് വൈകീട്ട് ആറിനാണ് ഫൈനല്‍. മല്‍സരം നടക്കുന്ന സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക് പ്രവേശനം സൗജന്യം.റഫറിയായ സുധാകര്‍ വെമുറിക്ക് വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സമാജം ഇന്‍ഡോര്‍ ഗയിംസ് വിഭാഗം, ടൂര്‍ണമെന്റ് സംഘാടക സമിതി, ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്‍ 'ാരവാഹികള്‍ പങ്കെടുത്തു.

No comments:

Pages