ബാജി ഓടംവേലി സംവിധാനം ചെയ്ത കാമലസ് എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിന് തയ്യാറായി. ഇന്നലെ കലവറ പാര്‍ട്ടി ഹാളില്‍ പിന്നണി പ്രവര്‍ത്തകര്‍ക്കും കുടുംബാഗങ്ങള്‍ക്കുമായി ഷോര്‍ട്ട്ഫിലിം പ്രദര്‍ശിപ്പിച്ചു. സത്യം തിരിച്ചറിയാതെ യാഥാര്‍ത്ഥ്യത്തിനു നേരെ മുഖം തിരിക്കുന്ന ഒരു കുടുംബത്തിന്റെ ഒട്ടകപക്ഷി നയത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് 23 മിനിറ്റ് ദൈര്‍ഘ്യം ഉണ്ട്. ബാജി ഓടംവേലി തന്നെയാണ് കഥയും തിരക്കഥയും. ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ബഹറിനില്‍ തന്നെയാണ്. തണല്‍ ഫിലിംസാണ് കാമലസ് നിര്‍മ്മിച്ചിരിക്കുന്നത്. ദിനേശ് കുറ്റിയില്‍, മിനി ഓടംവേലി, വൈഷ്ണവി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചു. കലവറ പാര്‍ട്ടി ഹാളില്‍ നടന്ന പ്രദര്‍ശനത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബെന്യാമിന്‍, അജിത്ത് നായര്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. കവി. ബാലചന്ദ്രന്‍ കൊന്നക്കാട്, ഷെറി മാത്യൂസ്, മാത്യൂസ് കൊച്ചാപ്പിള്ളി, രമ്യാ മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ സിനിമയെ വിലയിരുത്തി സംസാരിച്ചു. ബഹറിന്‍ കേരളീയ സമാജത്തില്‍ ഡിസംബര്‍16, 17 തീയതികളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പൊതുജനങ്ങള്‍ക്കായി കാമലസ് പ്രദര്‍ശിപ്പിക്കും.
Wednesday, December 1, 2010
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment