സമാജം ഇംഗ്ലീഷ് നാടക മത്സരം സംഘടിപ്പിക്കുന്നു - Bahrain Keraleeya Samajam

Breaking

Monday, December 6, 2010

സമാജം ഇംഗ്ലീഷ് നാടക മത്സരം സംഘടിപ്പിക്കുന്നു

കേരള സംഗീത നാടക അക്കാദമി തൃശൂരില്‍ ഡിസംബര്‍ അവസാനവാരം സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനില്‍ക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ നാടകോത്സവം വിളംബരം ചെയ്തുകൊണ്ട് ബഹ്‌റൈനില്‍ ഇംഗ്ലീഷ് നാടക മത്സരം നടത്തുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടേയും ബികെഎസ് ടോസ്റ്റ് മാസ്‌റ്റേഴ്‌സിന്റേയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം.

കേരള സംഗീത നാടക അക്കാദമിയുടെ വിദേശത്തുള്ള ആദ്യ സെന്ററായി പ്രവര്‍ത്തിക്കുന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവസരത്തിലൂടെ കൈവന്നിരിക്കുന്നതെന്നു സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഈ മാസം 21ന് 'എക്കോ' എന്ന ഇംഗ്ലിഷ് നാടകം അവതരിപ്പിച്ചു കൊണ്ടു കേരള സംഗീത നാടക അക്കാദമിയുടെ ലാറ്റിന്‍ അമേരിക്കന്‍ നാടകോത്സവം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു മൂന്നു ദിവസം നീളുന്ന ഏകാങ്ക നാടകമത്സരങ്ങളുടെ ശില്‍പശാലയും സംഘടിപ്പിക്കും. ല്പപുതിയ തലമുറയ്ക്കായി സംഘടിപ്പിക്കപ്പെടുന്ന കലാമാമാങ്കത്തിന് 'ഡ്രമാറ്റിക്ക-2010' എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. 26നു വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി പത്മശ്രീ സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത 'പ്രേമലേഖനം' എന്ന നാടകം അവതരിപ്പിച്ചു കൊണ്ട് 'ഡ്രമാറ്റിക്ക-2010' കൊടിയിറങ്ങും. പ്രശസ്ത നാടകപ്രവര്‍ത്തകരായ അമല്‍ രാജും, ലക്ഷ്മി അമല്‍ രാജൂം ചേര്‍ന്ന് അരീന തിയറ്ററിലാണു നാടകം അവതരിപ്പിക്കുന്നത്.

No comments:

Pages