ആറ് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം: സംവിധായകന്‍ ബ്ലെസി എത്തും - Bahrain Keraleeya Samajam

Saturday, December 4, 2010

demo-image

ആറ് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം: സംവിധായകന്‍ ബ്ലെസി എത്തും

കേരളീയ സമാജം സിനിമ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ആറ് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഈ മാസം 10ന് വൈകീട്ട് 3.30ന് നടക്കും. സംവിധായകന്‍ ബ്ലെസിയാണ് ആദ്യ പ്രദര്‍ശനത്തിലെ മുഖ്യാതിഥി. എലോണ്‍, ഹാജ, സമാന്തരം, കാമിലാസ്, കഫീന്‍, പുനര്‍ജനി എന്നീ ചിത്രങ്ങളാണ് പൂര്‍ത്തിയായത്. അബ്ദുല്‍ ജലീല്‍, പ്രവീണ്‍ നായര്‍, മനേക്ഷ് വി തോമസ്, ബാജി ഓടംവേലി, ഹരീഷ് മേനോന്‍, ജയേഷ് പിള്ള എന്നിവരാണ് സംവിധായകര്‍.
ഈ മാസം 17,18 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രോല്‍സവത്തില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കും.
കേരളീയ സമാജത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബഹ്‌റൈനിലെ മലയാളികളായ കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഇത്ര വിപുലമായൊരു ചലച്ചിത്ര പ്രവര്‍ത്തനം നടക്കുന്നതെന്ന് ഫിലിം ക്ലബ് കണ്‍വീനര്‍ അജിത് നായര്‍ പറഞ്ഞു.
നടന്മാരും എഴുത്തുകാരും സാങ്കേതിക പ്രവര്‍ത്തകരുമടങ്ങുന്ന ആറു ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു ഹ്രസ്വചിത്രങ്ങളുടെ നിര്‍മാണം. ബഹ്‌റൈനിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും സര്‍ഗാത്മകമായ കൂട്ടായ്മാണ് ചിത്ര നിര്‍മാണത്തിനുപുറകില്‍ അണിനിരന്നത്. കലാകാരന്മാരെല്ലാം സിനിമാമേഖലയില്‍ മുന്‍പരിചയമില്ലാത്തവരായിരുന്നു. സാങ്കേതികവും സാമ്പത്തികവുമായ നിരവധി പരിമിതികളില്‍ നിന്നാണ് ആറു ചിത്രങ്ങളും രൂപപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സത്യന്‍ അന്തിക്കാടാണ് ഹ്രസ്വ ചിത്രങ്ങളുടെ പൂജ നിര്‍വഹിച്ചത്.

Pages