ബഹ്‌റൈന്‍ അന്താരാഷ്ട്ര ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന് സമാപനം - Bahrain Keraleeya Samajam

Breaking

Monday, December 6, 2010

ബഹ്‌റൈന്‍ അന്താരാഷ്ട്ര ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന് സമാപനം

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചാലഞ്ച് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സമാപിച്ചു. ബഹ്‌റൈന്‍ ബാഡ്മിന്റണ്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്‍ സഹകരണത്തോടെ കേരളീയ സമാജമായിരുന്നു അഞ്ചു ദിനം നീണ്ട അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ സുഗിയാര്‍ത്തോ ടോമി(ഇന്തോനേഷ്യ), വനിതാ വിഭാഗത്തില്‍ ഹാല്‍ദ് ജെന്‍സണ്‍ ആനി(ഗ്രീസ്), എന്നിവര്‍ യഥാക്രമം നെതര്‍ലാന്റിന്റെ പാംഗ് എറിക്കിനെയും(സ്‌കോര്‍: 21/17, 21/9) തുര്‍ക്കിയുടെ ബയാക്ക് ഒസ്‌ഗെയെയും(സ്‌കോര്‍: 21/15, 21/8) ആണ് മലര്‍ത്തിയടിച്ചത്. ശക്തമായ മത്സരത്തിനായിരുന്നു ഫൈനല്‍ സാക്ഷ്യം വഹിച്ചത്. പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ ടീമുകളാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ കുമാര്‍ രൂപേഷ്, തോമസ് സാനാവെ സഖ്യം ഫ്രാന്‍സിസ് ആല്‍വിന്‍, ആംഞ്ചറി ബെന്നറ്റ് ആന്റണി സഖ്യത്തെ 21/7, 16/21, 21/14 സ്‌കോറിന് വീഴ്ത്തി. വനിതാ വിഭാഗം ഡബിള്‍സില്‍ റെയ്ഡ് ചാര്‍മെയിന്‍(കാനഡ), ശഗ്രതര്‍ നികോള്‍(ജര്‍മ്മനി) ദന്യ നായര്‍, മൊഹിത സഹദേവ് (ഇന്ത്യ)സഖ്യത്തെ 23/21, 21/11 എന്ന സ്ഗകാറിന് കീഴ്‌പ്പെടുത്തി. മിക്‌സഡ് ഡബിള്‍സില്‍ ഇന്തോനേഷ്യയില്‍നിന്നുള്ള ഒക്‌വാന വിക്കി ഇന്ദ്ര, മേഘാവതി ഗുസ്തിയാനി സഖ്യം വിജയം കണ്ടു. പോളണ്ടില്‍നിന്നുള്ള ശുക്‌ലാര്‍ഷക്ക് വൊജീഷ്, വൊജ്‌കോവ്‌സ് അഗ്നീഷ്‌ക സഖ്യം 17/21, 21/16, 21/14 എന്ന സ്‌കോറിനാണ് തോറ്റത്. സമാപന സമ്മേളനത്തില്‍ ബഹ്‌റൈന്‍ ബാഡ്മിന്റണ്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്‍ ഭാരവാഹികള്‍, സമാജം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് 15,000 ഡോളര്‍ പ്രൈസ് മണിയും ട്രോഫികളും നല്‍കി.












No comments:

Pages