ലോക സിനിമാ സാഹിത്യം - ആസ്വാദനം ചര്‍ച്ച - Bahrain Keraleeya Samajam

Breaking

Monday, December 13, 2010

ലോക സിനിമാ സാഹിത്യം - ആസ്വാദനം ചര്‍ച്ച

ബഹറിന്‍ കേരളീയ സമാജത്തില്‍ ഡിസംബര്‍17, 18 തീയതികളില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്‌റ്റിവെല്ലിന്റെ മുന്നോടിയായി ചര്‍ച്ചാക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് (13/12/2010) വൈകിട്ട് 8 മണിക്ക് കേരള സമാജം എം. എം. രാമചന്ദ്രന്‍ ഹാളിലാണ്‍ പരിപാടി. ലോക സിനിമകളിലെ സാഹിത്യം, സിനിമയുടെ ആസ്വാദന തലങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
സാഹിത്യ വിഭാഗം സെക്രട്ടറി ശ്രി. ബിജു എം. സതീഷ് അദ്ധ്യക്ഷത വഹിക്കും. രാജു ഇരിങ്ങല്‍ , അഡ്വ. ജലീല്‍, രേഖാ ഉത്തം, തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സമാജം പ്രസിഡന്റ് ശ്രി. പി. വി. രാധാകൃഷ്‌ണപിള്ള, സെക്രട്ടറി എന്‍. കെ. വീരമണി എന്നിവര്‍ ആശംസകള്‍ നേരും. സാഹിത്യ വിഭാഗം കണ്‍വീനര്‍ ബാജി ഓടംവേലി സ്വാഗതവും ഒഴൂര്‍ രാധാകൃഷ്‌ണന്‍ നന്ദിയും പറയും. സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ്‍ പരിപാടി.

No comments:

Pages