ബഹ്‌റൈന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആഷ്‌ട്രോണമി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ജിത്തിന്‍ പ്രേംജിത്തിനെ അനുമോദിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഉപഹാരം നല്‍കി. സെക്രട്ടറി എന്‍ കെ വീരമണി, ബിജു എം സതീഷ്, ബാജി ഓടംവേലി, കെ ഡി മാത്യൂസ്, സജി ആന്റണി എന്നിവര്‍ സംസാരിച്ചു. മൂന്നാമത് പ്രതിമാസ ക്ലാസിന് ജോര്‍ജ്മാത്യു നേതൃത്വം നല്‍കി. പരിശീലനക്ലാസില്‍ ബഹ്‌റൈനില്‍നിന്നും സൗദിയില്‍നിന്നുമായി ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള നൂറോളം പേര്‍ പങ്കെടുത്തു. അടുത്ത ക്ലാസ് ഒക്ടോബര്‍ 22ന് സമാജം ഹാളില്‍ നടക്കും. തുടര്‍ന്ന് എല്ലാമാസവും വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ഔട്ട്‌ഡോര്‍ ട്രിപ്പുകളും ഉണ്ടാകും.
കെ ഡി മാത്യൂസ് കണ്‍വീനറായും ലിനേന്ദ്രന്‍ ആലക്കല്‍, റെജി പുന്നോലി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വിവരങ്ങള്‍ക്ക്: കെ. ഡി. മാത്യൂസ് (39884383), ബാജി ഓടംവേലി (39258308) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Friday, October 1, 2010
ജിത്തിന്‍ പ്രേംജിത്തിനെ അനുമോദിച്ചു
Tags
# ആശംസകള്‍
# ഫോട്ടോഗ്രാഫി ക്ലബ്
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment