
കേരള സംഗീത നാടക അക്കാദമി ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ആരംഭിക്കുന്ന എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ പ്രശസ്ത നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അക്കാദമി സെക്രട്ടറി രാവുണ്ണി വിശദീകരിച്ചു. പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ആസാദ് മൂപ്പനെ ചടങ്ങില്‍ ആദരിച്ചു. കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു. യോഗശേഷം കലാപരിപാടികളും അരങ്ങേറി.


No comments:
Post a Comment