ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദി മലയാളത്തിന്റെ പ്രിയ കവി എ അയ്യപ്പന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. തന്റെ അസാമാന്യമായ പ്രതിഭകൊണ്ട് മലയാള കവിതയില്‍ വേറിട്ട ശബ്ദം കേള്‍പ്പിക്കാന്‍ കഴിഞ്ഞ കവിയാണ് എ അയ്യപ്പന്‍ എന്ന് യോഗം അഭിപ്രായപ്പെട്ടു. അയ്യപ്പന് കവിത ജീവവായുവായിരുന്നു. അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും കവിതയില്‍ കൊണ്ടുവന്ന ബിംബങ്ങളും അയ്യപ്പന് മാത്രം അലങ്കരിക്കാവുന്ന ഒരു സ്ഥാനം മലയാളത്തില്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായി എന്ന് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തിയ വിനോദ് നാരായണന്‍ അഭിപ്രായപ്പെട്ടു. ബാജി ഓടംവേലി അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എന്‍.കെ വീരമണി മലയാളകവിതയ്ക്ക് പകരം വെക്കാനാവാത്ത നഷ്ടമാണ് അയ്യപ്പന്റെ വിയോഗമെന്ന് അഭിപ്രായപ്പെട്ടു. നിദേഷ് എടപ്പാള്‍, തസ്‌നിം സലീം എന്നിവര്‍ അയ്യപ്പന്റെ തെരഞ്ഞെടുത്ത കവിതകള്‍ ആലപിച്ചു. മിനേഷ് ആര്‍ മേനോന്‍ സ്വാഗതവും ജയേഷ് പിള്ള നന്ദിയും പറഞ്ഞു.
അനുശോചന യോഗത്തില്‍ വിനോദ് നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. ബിജു എം സതീഷ്. എന്‍.കെ വീരമണി, ബാജി ഓടംവേലി എന്നിവര്‍ സമീപം.
No comments:
Post a Comment